ന്യുയോര്‍ക്ക്: നീലമ്പേരൂര്‍ ഏലാംകുളം കുടുംബാംഗം ഡോ. എ.സി. തോമസ്, 86,ലോംഗ് ഐലന്‍ഡില്‍ അന്തരിച്ചു. സൈക്കിയാട്രിസ്റ്റ് ആയിരുന്നു. ആദ്യം പില്‍ഗ്രിം സൈക്കിയാട്രിക്ക് സെന്ററിലും പിന്നീട് സ്വന്തമായും സൈക്കിയാട്രി പ്രാക്റ്റീസ് തുടര്‍ന്നു.
ഭാര്യ മറിയാമ്മ തോമസ് കല്ലിശേരി താമരപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ചെറി, പെന്നി, ദിലീപ്. മരുമകള്‍: സിന്ധു കൈപ്പകശേരില്‍. കൊച്ചുമക്കള്‍: ജൂലിയാന, ഏഞ്ചലിന തോമസ്, സിയെറ, സാക്കരി, ഐസക്ക് തോമസ്, ഇസബെല്ല ഡ്രഗൊസ്.
സഹോദരര്‍: ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്ന പരേതനായ എ.സി. കുരുവിള, പരേതരായ എ.സി. കുര്യാക്കോസ് (അഡ്വക്കറ്റ്), എ.സി. സക്കറിയ (എഞ്ചിനിയര്‍), മറിയക്കുട്ടി തുരുത്തിത്തറ, ചിന്നമ്മ മണിമലേത്ത്.
പൊതുദര്‍ശനം: മെയ് 28 വെള്ളി 3 മുതല്‍, 5:30 വരെയും 7 മുതല്‍ 9 വരെയും: ഫ്രെഡറിക്ക് ജെ. ചാപെയ് ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോം, 200 ഈസ്റ്റ് മെയിന്‍ സ്റ്റ്രീറ്റ്, ഈസ്റ്റ് ഐലിപ്പ്, ന്യു യോര്‍ക്ക്11730
സംസ്‌കാരം മെയ് 29 രാവിലെ 10:15 ഓക്ക്വുഡ് സെമിത്തേരി, ബ്രെന്റ് വുഡ് റോഡ് ആന്‍ഡ് മോടിഫ് ബുലവര്‍ഡ്, ബേയ് ഷോര്‍, ന്യു യോര്‍ക്ക്1 1706.