Friday, December 27, 2024

HomeObituaryഎലിസബത്ത് സിറിയക്ക് ഫിലാഡല്‍ഫിയായില്‍ നിര്യാതയായി

എലിസബത്ത് സിറിയക്ക് ഫിലാഡല്‍ഫിയായില്‍ നിര്യാതയായി

spot_img
spot_img

(ജോസ് മാളേയ്ക്കല്‍)

ഫിലാഡല്‍ഫിയ: കോട്ടയം മാന്‍വെട്ടം മൂലേപ്പറമ്പില്‍ ചാക്കോ സിറിയക്കിന്റെ ഭാര്യ എലിസബത്ത് സിറിയക്ക് (69) മെയ് 20 വെള്ളിയാഴ്ച്ച ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. പരേതരായ പന്തളം പട്ടംതാനത്തു മത്തായിയും അന്നമ്മയുമാണു മാതാപിതാക്കള്‍. 2019 ല്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലെത്തിയ പരേത മക്കളും, കൊച്ചുമക്കളുമൊത്ത് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

മക്കള്‍: സിജി സിറിയക്ക്, സ്റ്റെല്ല സന്തോഷ് (അയര്‍ലണ്ട്)
മരുമക്കള്‍: ജെസി സിറിയക്ക്, സന്തോഷ് വര്‍ഗീസ് (അയര്‍ലണ്ട്)
പി. എം. മാത്യു ഏകസഹോദരനും (ഇന്‍ഡ്യ), അലിസ, ആല്‍ബിയോണ്‍, അലക്‌സ്, അലന്‍, അന്ന, ആരണ്‍ എന്നിവര്‍ കൊച്ചുമക്കളും.

പൊതുദര്‍ശനം: മെയ് 27 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചരമുതല്‍ ഏഴുവരെ സെ. തോമസ് സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115).  ഏഴുമുതല്‍ എട്ടു വരെ വിശുദ്ധ കുര്‍ബാന.
സംസ്‌ക്കാര ശൂശ്രൂഷകള്‍: മെയ് 28 ശനിയാഴ്ച്ച രാവിലെ 8:30 മുതല്‍ 9:00 വരെ പൊതുദര്‍ശനം. 9:00 മുതല്‍ ദിവ്യബലിയും, ശവസംസ്‌ക്കാരശൂശ്രൂഷകളും സീറോമലബാര്‍ പള്ളിയില്‍. തുടര്‍ന്ന് ഭൗതിക ശരീരം ബെന്‍സേലത്തുള്ള റിസറക്ഷന്‍ സിമിത്തേരിയില്‍ (5201 Humville Road, Bensalem PA 19020) സംസ്‌കരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments