Thursday, November 21, 2024

HomeObituaryഎബ്രഹാം തോമസ് (ജോജി,63)ഡാളസ്

എബ്രഹാം തോമസ് (ജോജി,63)ഡാളസ്

spot_img
spot_img

ഡാളസ്:കവിയൂര്‍ ആഞ്ഞിലിതാഴത്തു പരേതരായ എ എം തോമസ് -റേച്ചല്‍ തോമസ് ദമ്പതികളുടെ മകന്‍ എബ്രഹാം തോമസ് (ജോജി, 63) ഡാളസില്‍ നിര്യാതനായി.

കല്‍ക്കട്ടയിലെ വിദ്യാഭ്യാസത്തിനുശേഷം 1984 ല്‍ അമേരിക്കയില്‍ എത്തിയ അദ്ദേഹം ദീര്‍ഘകാലം ന്യൂയോര്‍ക് മെട്രോപോളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു. അവിടെ നിന്നും റിട്ടയര്‍ ചെയ്തശേഷം ഡാലസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു .ഡാളസ് പീസ് വേ കമ്മ്യൂണിറ്റി ചര്‍ച്ചിലെ സജീവ അംഗമായിരുന്നു.
.
ഭാര്യ: മേരി ചാക്കോ (ജോളി). മക്കള്‍: ജൂഡി ജോണ്‍ ,ജൂലി കുന്നത്ത്, ജിം തോമസ്
മരുമക്കള്‍ :ജിതിന്‍ ജോണ്‍, ജോബി കുന്നത്ത്

തോമസ് മാത്യു, ആലീസ് അബ്രഹാം ശോശാമ്മ തോമസ്, സാറാമ്മ ഫിലിപ്പ് ,തോമസ് വര്‍ഗീസ്, പരേതരായ മേരി എബ്രഹാം,റവ ജേക്കബ് തോമസ് എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്കാര ശുശ്രുഷ :ജൂണ്‍ 14 തിങ്കള്‍ രാവിലെ 9 :30ന്
സ്ഥലം: ചാള്‍സ് W സ്മിത്ത് & സണ്‍സ് ഫ്യൂണറല്‍ ഹോം, 2343 ലേക്ക് റോഡ്, ലവാന്‍ 75166
തുടര്‍ന്നു ലേക്ക് വ്യൂ സെമിട്രിയില്‍ സംസ്കാരം.

റിപ്പോര്‍ട്ട് :പി.പി ചെറിയാന്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments