ലണ്ടൻ: യുകെയിൽ പെൻറിത്, കംബ്രിയയിൽ കാൻസർ രോഗത്തിന് ചികിൽസയിലായിരുന്ന മലയാളി നഴ്സ് അന്തരിച്ചു. കൂത്താട്ടുകുളം വടകര സ്വദേശി അമ്പാശ്ശേരിൽ ജോഷി പോളിന്‍റെ ഭാര്യ ഷൈനി ജോഷിയാണ് (54) മരിച്ചത്. 15 വർഷത്തിൽ അധികമായി ബ്രിട്ടനിൽ ജോലി ചെയ്ത് വരികയായിരുന്നു.
കഴിഞ്ഞദിവസം പുലർച്ചെ 4:30 നു ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പാലാ രാമപുരം അലുപ്പിള്ളിൽ കുടുംബാംഗം ആണ്. പെൻറിതിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ടവരാണ് അന്തരിച്ച ഷൈനിയും ഭർത്താവ് ജോഷിയും. മക്കൾ: നേഹ റോസ് ജോഷി, റിയ ജോഷി. സംസ്കാരം പിന്നീട്. ലണ്ടനിലെ പ്ലാസ്റ്റോയിൽ താമസിക്കുന്ന ആനീസ് മാത്യു സഹോദരിയാണ്.