അയര്‍ക്കുന്നം: മണ്ണുംമൂട്ടില്‍ മറിയാമ്മ ഗീവര്‍ഗീസ് (91) അന്തരിച്ചുപരേത മടേലില്‍, ഇരവിപേരൂര്‍ കുടുംബാംഗമാണ്.
ഭര്‍ത്താവ്: എം.സി ഗീവര്‍ഗീസ് ( റിട്ട. എച്ച്പിസിഎല്‍ മാനേജര്‍).
മക്കള്‍: ജയിംസ് (എറണാകുളം), മോളി (യുഎസ്എ), ജോര്‍ജ് (യുഎസ്എ). സനില്‍ (മസ്കറ്റ്), ബെറ്റി (എറണാകുളം), ബിജു (ഷോപ്പ് എന്‍ ഷോപ്പ്) അയര്‍ക്കുന്നം.
മരുമക്കള്‍: ലിസി (മണത്തല), ഫ്രാന്‍സീസ് (മേനാച്ചേരി), സീന (കാട്ടാശേരി), ജോളി (പവ്വത്ത്), ടി.പി. ജയ്‌സണ്‍ (തോട്ടാപ്പള്ളി), സൂസന്‍ (ലാച്ചന്തറ).
ചിക്കാഗോയിലുള്ള മാധ്യമ പ്രവര്‍ത്തകന്‍ അലന്‍ ജോര്‍ജ് കൊച്ചുമകനാണ്
സംസ്ക്കാരം ജൂൺ 21 വെള്ളിയാഴ്ച 11.30വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അമയന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി കുടുംബക്കല്ലറയിൽ.