ന്യൂയോര്‍ക്ക് : മാവേലിക്കര, കല്ലിമേല്‍ ഒളശ്ശ സ്വദേശിനിയായ അന്നമ്മ ജോസഫ് (അനു- 71) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. കുമരകം മുറ്റത്തുവാക്കല്‍ കുടുംബാംഗമാണ് ഭര്‍ത്താവ് ജോസഫ് സൈമണ്‍, മക്കള്‍ ബെറ്റ്‌സി ഷൈബു (ന്യൂയോര്‍ക്ക്), ബോണി ജോസഫ് (ന്യൂയോര്‍ക്ക്). മരുമക്കള്‍ ഷൈബു, ജെറി (ന്യൂയോര്‍ക്ക്) .
അന്നമ്മ ജോസഫിന്റെ സംസ്‌കാരം പിന്നീട് മാവേലിക്കര കല്ലിമേല്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടക്കും. പൊതുദര്‍ശനംനാളെ വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ ന്യൂയോര്‍ക്കിലെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ നടക്കും.
(വാര്‍ത്ത: റോയ് മണ്ണൂര്‍)