കുമ്പനാട്: ആര്യപ്പള്ളില്‍ പരേതരായ എ.ജെ. ചാക്കൊ, സാറാമ്മ ദമ്പതികളുടെ മകന്‍ ഏ സി ജോസഫ് (കുഞ്ഞുമോന്‍) ജൂലൈ 30 ഞായറാഴ്ച മുംബെയില്‍ ബോറിവില്ലിയിലുള്ള മകളുടെ ഭവനത്തില്‍ അന്തരിച്ചു .
1957-ല്‍ 17-ാമത്തെ വയസില്‍ ഇന്ത്യന്‍ എയര്‍ഫൊഴ്‌സിന്റെ ബാംഗ്ലൂരിലുള്ള ട്രെയിനിംങ്ങ് സെന്ററില്‍ 4 വര്‍ഷത്തെ ട്രെയിനിംഗില്‍ ചേര്‍ന്നു, തുടര്‍ന്ന് വടക്കെ ഇന്ത്യയിലെ പല എയര്‍ഫോഴ്‌സ് സ്റ്റേഷനുകളില്‍ (അംബാല, ഭോപ്പാല്‍, ബേരേലി) സേവനം അനുഷ്ടിച്ചിട്ടുണ്ട്. വോളണ്ടറി റിട്ടയര്‍മെന്റിന് ശേഷം അബുദാബിയിലേക്ക് ജോലിക്കായി പോയി. അവിടെ യു.എ.ഇ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. ഇന്ത്യന്‍ വ്യോമസേനയില്‍ ജോലിയിലായിരിക്കുമ്പോള്‍ റഷ്യയിലും, യു.എ.യില്‍ എയര്‍ഫോഴ്‌സിലിരിക്കുമ്പോള്‍ കാനഡായിലും ട്രെയിനിങ്ങിനു പോയിട്ടുണ്ട്.
ഇതിനടയില്‍ കുറച്ചുകാലം ബാങ്ക് ഓഫ് ബെറോഡായില്‍ ജോലി ചെയ്തു. യു.എ.ഇ യില്‍ നിന്ന് തിരിച്ചുവന്നശേഷം മദ്ധ്യപ്രദേശ് ഗവണ്‍മെന്റിന്റെ ഭോപ്പാല്‍ ഏവിയേഷന്‍ ഡിപാര്‍ട്ട്‌മെന്റിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2000 -ല്‍ നാട്ടില്‍ സ്ഥിരതാമസത്തിനായി തന്റെ ജന്മദേശമായ കുമ്പനാട്ട് എത്തി. അതിനുശേഷം കുറചുനാള്‍ കടമനിട്ട എഞ്ചിനീയറിംഗ് കോളജില്‍ അദ്ധ്യാപനായി. കുമ്പനാട് ഐപിസി എലീം ചര്‍ച്ചിന്റെ സെക്രട്ടറിയായും, വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷമായി മകളോടൊപ്പം ബോംബയില്‍ വിശ്രമ ജീവിതത്തിലായിരുന്നു. റാന്നി വലിയകാലായില്‍ പരേതനായ പാസ്റ്റര്‍ വി.വി. തോമസിന്റെ (കുട്ടിയച്ചൻ) ഇളയമകള്‍ കുഞ്ഞമ്മയാണ് സഹധര്‍മണി.
മക്കള്‍: ഡോ. മിനി (യു.എസ്.എ), പാറ്റ്‌സി (ബോംബെ), പ്രിറ്റി (യു.എസ്.എ). മരുമക്കള്‍: ഷിബു അനന്തരാമന്‍, (യു.എസ്.എ), ജെഫ്രി പോള്‍ (ബോംബെ), ഷിബു ഏബ്രഹാം (യു.എസ്.എ).
സംസ്‌കാര ശുശ്രൂഷകള്‍ 2023 ആഗസ്റ്റ് 05 ശനിയാഴ്ച രാവിലെ 9 മുതല്‍ ഐ.പി.സി എലീം ചര്‍ച്ചില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 12:30ന് ഐ.പി.സി എലീം സഭാ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്.
വാര്‍ത്ത: രാജന്‍ അര്യപ്പള്ളില്‍