കോട്ടയം: ഞീഴൂര്‍ ചെമ്മലക്കുഴി കുടുംബാംഗമായ എയര്‍ മാര്‍ഷല്‍ ഏബ്രഹാം മാത്യ (അവറാച്ചന്‍, 90) ചെമ്മലക്കുഴി അന്തരിച്ചു. ക്‌നാനായ സമുദായത്തില്‍ നിന്നും വ്യോമസേനയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തിയ ആദ്യ ക്‌നാനായക്കാരനാണ്. 1987-ല്‍ രാജ്യം അതിവിശിഷ്ട സേവാ മെഡല്‍, 1992-ല്‍ പരമവിശിഷ്ട സേവാ മെഡല്‍ എന്നിവ നല്‍കി ആദരിച്ചു.
ഭാര്യ: ലളിത തൊടുപുഴ ചുങ്കം പച്ചിക്കര കുടുംബാംഗമാണ്. സംസ്‌കാരം ഓഗസ്റ്റ് 19 ശനിയാഴ്ച 3 മണിക്ക് ഞീഴൂര്‍ ഉണ്ണിമിശിഹാ ക്‌നാനായ പള്ളിയില്‍.