ഒർലാന്റോ: ഐപിസി ഒർലാന്റോ ദൈവസഭയുടെ സജീവ കുടുംബാഗം സൗത്ത് വെസ്റ്റ് എയർലൈൻസ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം പരുത്തിപ്പാറ ചെറുകാട്ടുശേരിൽ റോയി ജോൺ (67) ഫ്ളോറിഡയിൽ അന്തരിച്ചു.
ഭാര്യ ഗ്രേസ് ജോൺ പൂവത്തൂർ മാടോലിൽ കാര്യാലിൽ പരപ്പാട്ട് പരേതരായ പാസ്റ്റർ പി. എസ് ഫിലിപ്പോസിന്റെയും മേരി ഫിലിപ്പോസ് പൊടിമലയുടെയും മകളാണ്.
മക്കൾ: റോണി, സാറ. മരുമക്കൾ : ജാനിസ്, ഡാറിൽ. കൊച്ചുമക്കൾ: ജേക്കബ്, ഹോസന, ഹഡാസ.
സഹോദരങ്ങൾ : സോമൻ, രഞ്ജി, അലക്സ്, ലീലാമ്മ, ജോളി.
ഭാര്യാ സഹോദരങ്ങൾ: സാം ഫിലിപ്പ്, പാസ്റ്റർ റെജി ഫിലിപ്പ്, പരേതയായ മേഴ്സി തോംസൺ (എല്ലാവരും യു എസ് എ).
സെപ്റ്റംബർ എട്ടിന് വൈകിട്ട് 6 മുതൽ 9 വരെ ഒർലാേന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ (11531 Winter Garden Vineland Rd, Orlando, FL 32836) ഭൗതികശരീരം പൊതുദർശനത്തിനു വെയ്ക്കുന്നതും 9 ന് ശനിയാഴ്ച രാവിലെ 9 മുതൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: സാം ഫിലിപ്പ് (813 – 508 – 2239)
വാർത്ത: നിബു വെള്ളവന്താനം