ന്യൂയോര്‍ക്ക്: കെ. ജി .ജനാര്ദ്ദനന് അന്തരിച്ചു. അമേരിക്കൻ മലയാളീ സമൂഹത്തിൽ നിറസാനിദ്യവും, ഇൻഷുറൻസ് മേഘലയിൽ ഏവർക്കും സുപരിചിതനും , വെസ്റ്റ്ചെസ്റ്റർ മലയാളീ അസ്സോസിയേഷന്റെ മുൻ പ്രസിഡന്റ് , ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറി , ശ്രീനാരായണ അസ്സോസിയേവിഷന്റെ (SNA )യുടെ മുൻ പ്രസിഡന്റ് , ട്രസ്റ്റീ ബോർഡ് ചെയർ , KHNA യുടെ ട്രസ്റ്റീ ബോർഡ് വൈസ് ചെയർ , കമ്മിറ്റി മെംബെർ ഫൊക്കാനയുടെ സജീവ പ്രവർത്തകൻ തുടങ്ങി വിവിധ സംഘടനകളിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം അമേരിക്കൻ മലയാളീ സമൂഹത്തിൽ ഏവർക്കും സുപരിചിതനാണ്.
അദ്ദേഹത്തിന്റെ നിര്യാണം അമേരിക്കൻ മലയാളീ സമുഹത്തിന് നികത്താൻ ആവാത്ത നഷ്ടമാണ്.