കോട്ടയം: കാപുച്ചിന്‍ സഭയുടെ കോട്ടയം സെന്‍റ്. ജോസഫ് പ്രൊവിന്‍സിലെ ഭരണങ്ങാനം അസീസി ആശ്രമാംഗമായ ഫാ. ജോര്‍ജ് ഉപ്പുപുറം (ജോര്‍ജുകുട്ടി അച്ചന്‍, 69) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഭരണങ്ങാനം അസീസി ആശ്രമത്തില്‍.
പരേതരായ ചേര്‍ത്തല പള്ളിപ്പുറം ഉപ്പുപുറം പി.വി. ചാക്കോ, ത്രേസ്യാമ്മ എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ലീലാമ്മ, ജോസി, ടോമി, ബെന്നി. ഭരണങ്ങാനം സെറാഫിക് സെമിനാരിയില്‍ അധ്യാപകനായും മൂവാറ്റുപുഴ ലൊറേറ്റോ ആശ്രമത്തില്‍ നോവിസ് മാസ്റ്ററായും പ്രവര്‍ത്തിച്ചിരുന്നു. ചങ്ങനാശേരി ഗത്സെമനി ആശ്രമത്തിലും അംഗമായിരുന്നു.