മാവേലിക്കര: പുന്നമൂട് മലങ്കര സുറിയാനി കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസനത്തിലെ ഫാ. ജോണ്‍ പുത്തന്‍വിളയില്‍ കോര്‍ എപ്പിസ്‌കോപ്പ (83) അന്തരിച്ചു.
സം സ്‌കാര ശുശ്രൂഷ ചൊവ്വാഴ്ച 10.30ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് 11.30ന് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ പഴകുളം സെന്റ് മാത്യൂസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ മൃതദേഹം സംസ്‌കാരിക്കും.
പഴകുളം പുത്തന്‍വിളയില്‍ ഗീവര്‍ഗീസ് – ഏലിയാമ്മ ദന്പതികളുമകനാണ്. 1965 മാര്‍ച്ച് 24ന് വൈദികനായി അഭിഷിക്തനായി. തിരുവനന്തപുരം, മാര്‍ത്താണ്ഡം, മാവേലിക്കര, പത്തനംതിട്ട, പാറശാല ഭദ്രാസനങ്ങളിലെ അനേകം ദേവാലയങ്ങളിലെ വികാരിയായിരുന്നു.
തിരുവനന്തപുരം അതിഭദ്രാസന സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍, മാവേലിക്കര കത്തീഡ്രല്‍ വികാരി, വിവിധ വൈദിക ജില്ലകളുടെ ജില്ലാ വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം ഇന്നു വൈകുന്നേരം നാലു മുതല്‍ പഴകുളം പുത്തന്‍വിളയില്‍ ഭവനത്തില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.