ചിക്കാഗോ: ചെങ്ങളം സ്വദേശി അബ്രഹാം ജോസഫ് നെടുംചിറ (കുഞ്ഞവറാച്ചന്‍ മാറന്നൂര്‍, 72 വയസ്) ഒക്‌ടോബര്‍ 27-നു ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ പെണ്ണമ്മ ചേര്‍പ്പുങ്കല്‍ ഇല്ലിമൂട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: ഫെബിന്‍ & സന്‍ജു തേക്കനാട്ട്, ചിക്കാഗോ, അന്‍ജന & നിജോ പായിക്കാട്ട് പുത്തന്‍പുരയില്‍, ഓസ്‌ട്രേലിയ.
സഹോദരങ്ങള്‍: സിസിലിയാമ്മ ജോസഫ് നെടുംചിറ, തോമസ് ജോസഫ് നെടുംചിറ, സൂസമ്മ സാലസ് ഓച്ചാലില്‍ (ഹൂസ്റ്റണ്‍), ലിസി തോമസ് ആര്യാടന്‍പാക്കെല്‍, പരേതയായ എല്‍സമ്മ കരിമ്പില്‍, മാത്യു ജോസഫ് നെടുംചിറ (ഹൂസ്റ്റണ്‍), ബിന്‍സി ജോസഫ് പണിക്കശേരില്‍.
കൊച്ചുമക്കള്‍: സോണിയ, ഡാനിയേല്‍, സോഫിയ, സെഫാനിയ, ജെറാര്‍ഡ്, ഇസബെല്‍.
ഒക്‌ടോബര്‍ 30-നു ശനിയാഴ്ച രാവിലെ 7.30 മുതല്‍ 9.30 വരെ മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ (611 മേപ്പിള്‍ വുഡ്, മേവുഡ്, ഇല്ലിനോയിസ്) പൊതുദര്‍ശനം നടത്തപ്പെടും. തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം. ചടങ്ങുകള്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും നടക്കുക.
റിപ്പോര്‍ട്ട്: ജോസ് കണിയാലി