തൃശൂർ:പത്രപ്രവർത്തകനും സിനിമാ പ്രവർത്തകനുമായിരുന്ന മുണ്ടത്തിക്കോട് ‘മാതൃകുടീര’ത്തിൽ എം.അരവിന്ദാക്ഷ മേനോൻ (75) അന്തരിച്ചു. ജി.അരവിന്ദന്റെയും പവിത്രന്റെയും സിനിമകളുടെ സഹായിയായിരുന്നു. കാരവൻ മാഗസിൻ, വീക്ഷണം ദിനപ്പത്രം മലയാള മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഭാര്യ: ഇ.സുമതിക്കുട്ടി (റിട്ട. അധ്യാപിക, മുണ്ടത്തിക്കോട്, ഇയ്യാനിക്കാട്ടിൽ കുടുംബാംഗം). മക്കൾ: എ.അയ്യപ്പദാസ് (അസിസ്റ്റന്റ് എഡിറ്റർ, മനോരമ ന്യൂസ്), എ.സൂര്യദാസ് (ഏരിയ ബിസിനസ് മാനേജർ, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി). മരുമക്കൾ: പി.വി.ശാലിനി (ചീഫ് റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ്), സ്മിത മേനോൻ (റീജിയണൽ ഹെഡ്, സെയിൽസ്, ഐസിഐസിഐ ബാങ്ക്).