പാലാ : എസ്എബിഎസ് സമൂഹത്തിന്റെ ചീങ്കല്ലേല്‍ റോസ്ഭവന്‍ മഠാംഗമായ സിസ്റ്റര്‍ മേരി റൊമാനാ മുളങ്ങാശേരില്‍ (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് റോസ് ഭവന്‍ ചാപ്പലിലെ ശുശ്രൂഷങ്ങള്‍ക്ക് ശേഷം മഠം വക സെമിത്തേരിയില്‍.
പാതാമ്പുഴ മുളങ്ങാശേരില്‍ തൊമ്മന്‍ – ത്രേസ്യ ദന്പതികളുടെ മകളാണ്. കുന്നോനി, പൈക, അന്ത്യാളം, നെല്ലിയാനി, അരുവിത്തുറ, റോസ് ഭവന്‍, എന്നീ മഠങ്ങളില്‍ അംഗമായിരുന്നു. മുട്ടുചിറ ഹോളിഗോസ്റ്റ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, ട്യൂട്ടര്‍ എന്നീ ചുമതലകളും പച്ച ലൂര്‍ദ്ദ് മാതാ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍, ചെത്തിപ്പുഴ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് ട്യൂട്ടര്‍, കൂത്താട്ടുകുളം ദേവമാത ആശുപത്രി സ്റ്റാഫ് നഴ്‌സ്, ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: ഏലിക്കുട്ടി ജോസഫ് ഈറ്റത്തോട്ട് (പൂവരണി), കുട്ടിയമ്മ ജേക്കബ് കരിന്പില്‍ (യുഎസ്എ), ജോസഫ് സേവ്യര്‍ (യുഎസ്എ), ജോയി സേവ്യര്‍ (പാതാന്പുഴ), മോളിക്കുട്ടി സെബാസ്റ്റ്യന്‍ ഞരളക്കാട്ട് (യുഎസ്എ).