കൊച്ചി: സി.എം.ഐ സഭയുടെ ജനറല്‍ കൗണ്‍സിലറും കൊച്ചി സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യലും രാജ്‌ക്കോട്ട് സെന്റ് സേവ്യേഴ്‌സ് വൈസ് പ്രോവിന്‍സിന്റെ ആദ്യ പ്രൊവിന്‍ഷ്യലുമായിരുന്ന ഫാ. ജോണ്‍ നടുവത്തുശ്ശേരി സി.എം.ഐ (82) അന്തരിച്ചു.
കൊച്ചിയിലെ പുരാതന ക്രൈസ്തവ കുടുംബമായ നടുവത്തുശ്ശേരി പരേതരായ എന്‍.ജെ ജോര്‍ജിന്റെയും (കണ്‍സള്‍ട്ടിങ്ങ് എഞ്ചിനീയര്‍) മേരിക്കുട്ടിയുടെയും (വെള്ളാനിക്കാരന്‍) മകനാണ്.
രാജ്‌ക്കോട്ട് രൂപതയുടെ പ്രൊക്യുറേറ്റര്‍, തേവര എസ്.എച്ച് കോളേജ് കെമിസ്ട്രി അദ്ധ്യാപകന്‍, ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകന്‍, ജാംനഗര്‍ സെന്റ് സേവ്യേഴ്‌സ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍, രാജ്‌കോട്ട് സെന്റ് മേരീസ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍, കൊച്ചി രാജഗിരി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: എന്‍.ജി ജെറോം (അഡ്വര്‍ടൈസ്‌മെന്റ് കണ്‍സള്‍ട്ടന്റ്), എന്‍.ജി ജേക്കബ് (പി.ഡബ്ലു.ഡി റിട്ടയേഡ്), എന്‍.ജി തോമസ് (എന്‍.ജി ഗ്ലോബല്‍ ദുബായ്), എന്‍.ജി സെബാസ്റ്റ്യന്‍, എന്‍.ജി ജോണി, റവ. സിസ്റ്റര്‍ കാന്‍ഡിഡ (സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി), റവ. സിസ്റ്റര്‍ സില്‍വാന (സിസ്റ്റേഴ്‌സ് ഓഫ് മേരി ലെവൂക്ക-ഇറ്റലി), പരേതരായ എന്‍.ജി ജോസഫ്, എന്‍.ജി ജോര്‍ജ് (ആര്‍ക്കിടെക്റ്റ്), ഡോ. എന്‍.ജി സ്റ്റാന്‍ലി (എച്ച്.ഒ.ഡി അണ്ണാമല യൂണിവേഴ്‌സിറ്റി), എന്‍.ജി ജോബ് (ആര്‍ക്കിടെക്റ്റ്), പ്രൊഫ. ആനി ജേക്കബ് (സെന്റ് തെരേസാസ് കോളേജ് കൊച്ചി).
ഫാ. ജോണ്‍ നടുവത്തുശ്ശേരിയുടെ സംസ്‌കാരം നവംബര്‍ 9-ാം തീയതി രാവിലെ ഒന്‍പത് മണിക്ക് രാജ്‌കോട്ട് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.