Sunday, November 3, 2024

HomeObituaryഅന്നമ്മ കല്ലറക്കല്‍ ഡാളസില്‍ അന്തരിച്ചു

അന്നമ്മ കല്ലറക്കല്‍ ഡാളസില്‍ അന്തരിച്ചു

spot_img
spot_img

കറുത്തേടത്ത് ജോര്‍ജ്

ഡാളസ്: കല്ലറക്കല്‍ കുര്യന്റെ ഭാര്യ അന്നമ്മ കല്ലറക്കല്‍(77) ഡാളസില്‍ അന്തരിച്ചു. നാലു പതിറ്റാണ്ടുകള്‍ക്ക് മുന്പ് കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കുര്യന്റെ കുടുംബം ഡാളസിലെ കോപ്പല്‍ സിറ്റിയിലെ സ്ഥിരതാമസക്കാരാണ്. പരേത പുതപ്പള്ളി അഞ്ചേരി പാണോര്‍ കുടുംബാംഗമാണ്. ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലിലെ ഇടവകാംഗമായിരുന്ന പരേത, സഭാവിശ്വാസാനുഷ്ഠാനങ്ങളഇല്‍ ഏറെ നിഷ്‌കര്‍ഷത പാലിച്ചിരുന്ന ഒരംഗമായിരുന്നു.

മക്കള്‍: ക്രിസ്റ്റീന, ബ്രായന്‍. മരുമക്കള്‍: ജസ്റ്റിന്‍ മാത്യു, ടാം കല്ലറക്കല്‍. കൊച്ചുമക്കള്‍: അലീന, ജാക്‌സന്‍, ഡൊമനിക്.

പൊതുദര്‍ശനം ഡിംസബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെയും സംസ്‌കാര ശുശ്രൂഷ 10 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെയും, ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ വച്ചു നടത്തപ്പെടും. തുടര്‍ന്ന് സംസ്‌കാരം കോപ്പല്‍ റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെമിത്തേരിയില്‍ നടത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments