ഇസ്ലാമാബാദ്: അമേരിക്കന്‍ ശതകോടീശ്വരനും ട്രംപിന്റെ സര്‍ക്കാരില്‍ നിര്‍ണായക പദവിയുമുള്ള ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ലിങ്ക് സേവനം ഇനിമുതല്‍ പാക്കിസ്ഥാനിലും.
സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് നല്‍കുന്ന ഇലോണ്‍ മസ്‌കിന്റെ കമ്പനിക്ക് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ താല്‍ക്കാലിക എന്‍ഒസി നല്‍കി.
പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരം സ്റ്റാര്‍ലിങ്കിന് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കിയതായി പാകിസ്ഥാന്‍ ഐടി മന്ത്രി ഷാജ ഫാത്തിമയാണ് വ്യക്തമാക്കിയത്.
സ്റ്റാര്‍ ലിങ്കിന്റെ കടന്നുവരവ് രാജ്യത്തെ ഇന്റ്ര്#നെറ്റ് സേവനങ്ങളും ഐടി അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ചുവടുവയ്പ്പാണെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ സേവനം ആരംഭിക്കുന്നതിന് സ്റ്റാര്‍ലിങ്ക് അപേക്ഷിച്ചിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന ഒരു റിപ്പോര്‍ട്ട്, പാകിസ്ഥാനില്‍ സ്റ്റാര്‍ലിങ്കിന്റെ പദ്ധതിയുടെ താരിഫിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. ഇതനുസരിച്ച്, ഗാര്‍ഹിക ഉപയോഗത്തിനുള്ള സ്റ്റാര്‍ലിങ്ക് പ്ലാനിന്റെ വില പ്രതിമാസം 6,800 മുതല്‍ 28,000 വരെ പാകിസ്ഥാന്‍ രൂപയാകാന്‍ സാധ്യതയുണ്ട്. ഇതില്‍, ഉപയോക്താക്കള്‍ക്ക് 50-250എംബിപിഎസ് വേഗത ലഭിക്കും. ഇതിനുപുറമെ, സ്റ്റാര്‍ലിങ്ക് സേവനം ലഭിക്കുന്നതിന് ആവശ്യമായ ഹാര്‍ഡ്വെയറിന്റെ വില 97,000 പാകിസ്ഥാന്‍ രൂപ ആകാം. ഇന്ത്യന്‍ രൂപ 30,000 ത്തോളം വരുമിത്.