Thursday, January 2, 2025

HomeScience and Technologyഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് വന്‍ ഡിമാന്‍ഡ്; 2774 കോടിയ്ക്ക് ഫിലിപ്പീന്‍സ് ആദ്യം സ്വന്തമാക്കി

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് വന്‍ ഡിമാന്‍ഡ്; 2774 കോടിയ്ക്ക് ഫിലിപ്പീന്‍സ് ആദ്യം സ്വന്തമാക്കി

spot_img
spot_img

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് വന്‍ ഡിമാന്‍ഡ്;. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. പ്രതിരോധ വിപണിയിലെ തന്നെ ഏറ്റവും മികച്ച മിസൈലുകളിലൊന്നായ ബ്രഹ്മോസ് തേടി നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. അറബ് രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാന്‍ താല്‍പര്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

മിസൈല്‍ വാങ്ങുന്ന ആദ്യ രാജ്യമായി ഫിലിപ്പീന്‍സ്. ബ്രഹ്മോസ് ക്രൂസ് മിസൈല്‍ വാങ്ങാനുള്ള ഫിലിപ്പീന്‍സ് തീരുമാനം ആഗോള ആയുധവിപണിയില്‍ ഇന്ത്യയ്ക്കു വന്‍ നേട്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. 3 ബാറ്ററി ബ്രഹ്മോസ് മിസൈലുകളാണു ഫിലിപ്പീന്‍സ് ആവശ്യപ്പെട്ടതെന്നറിയുന്നു.

ഒരു ബാറ്ററിയില്‍ 4 മുതല്‍ 6 വരെ മിസൈലുകളാണുള്ളത്. 37.49 കോടി ഡോളറിന്റെ (ഏകദേശം 2774 കോടി രൂപ) ഇടപാടാണ്. ഫിലിപ്പീന്‍സിന്റെ തീരപ്രതിരോധ റെജിമെന്റാണു മിസൈല്‍ വിന്യസിക്കുക. ചൈനയാണു ഫിലിപ്പീന്‍സിനു പ്രധാന സുരക്ഷാഭീഷണി ഉയര്‍ത്തുന്നത്. വിയറ്റ്‌നാം, ചിലെ എന്നീ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാന്‍ താല്‍പര്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

ഖത്തര്‍, യുഎഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലകളില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി നേരത്തെ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകകയാണ്. കോവിഡ്-19 മൂലമുള്ള ആഗോള പ്രതിസന്ധി കാരണം ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകള്‍ തയാറാക്കിയിട്ടുണ്ട്. വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍ പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണു ബ്രഹ്മോസ്‌സുഖോയ് സംയോജനത്തിന്റെ ഗുണം.

മണിക്കൂറില്‍ 3,200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയില്‍നിന്നും കടലില്‍നിന്നും തൊടുക്കാം. 290 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകള്‍ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും. എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂര്‍ണമായും തകര്‍ക്കാനും കഴിയുമെന്നതാണ് പ്രത്യേകത.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments