Wednesday, March 12, 2025

HomeScience and Technology​ഗൂ​ഗിൾ ചതിച്ചു; വേഗത്തിലെത്താൻ പോയ കാർ നിന്നത് പടിക്കെട്ടിറങ്ങി.

​ഗൂ​ഗിൾ ചതിച്ചു; വേഗത്തിലെത്താൻ പോയ കാർ നിന്നത് പടിക്കെട്ടിറങ്ങി.

spot_img
spot_img

ഗൂ​ഗിൾ മാപ്പ് ചതിച്ച മിനിമം ഒരു കഥയെങ്കിലും മിക്കവാറും എല്ലാവർക്കും പറയാനുണ്ടാകും. തമിഴ്നാട്ടില ഒരു ഡ്രൈവർക്കും അത്തരത്തിലൊരു അബദ്ധം സംഭവിച്ചിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം ​ഗൂഡല്ലൂരിൽ അടിച്ചുപൊളിക്കാൻ പോയതായിരുന്നു അദ്ദേഹം. ഇതിനു ശേഷം കർണാടകയിലേക്ക് തിരിക്കുമ്പോഴായിരുന്നു സംഭവം.

വേ​ഗത്തിലെത്തുന്ന റൂട്ട് ഉണ്ടോ എന്നറിയാനാണ് ഡ്രൈവർ ​ഗൂ​ഗിൾ മാപ്പിനെ സമീപിച്ചത്. ​ഗൂ​ഗിൾ മാപ്പ് പറഞ്ഞതു പ്രകാരം, പോലീസ് ഹെ‍‍ഡ് ക്വാർട്ടേഴ്സിനു മുന്നിലൂടെയാണ് ഇവർ പോയത്. ഒടുവിൽ എത്തിച്ചേർന്നതാകട്ട, ഒരു റെസിഡൻഷ്യൽ ഏരിയയിലെ കുത്തനെയുള്ള പടിക്കെട്ടിറങ്ങി.

ഒടുവിൽ ഡ്രൈവർ വാഹനം നിർത്തി താമസക്കാരുടെ സഹായം തേടുകയായിരുന്നു. ഉടൻ തന്നെ, പ്രദേശത്തെ താമസക്കാരും പോലീസ് ഉദ്യോഗസ്ഥരും ഇവരുടെ സഹായത്തിനെത്തി. ഇവർക്ക് മെയിൻ റോഡിലേക്ക് തിരികെ പോകാനുള്ള വഴി പറ‍ഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നീട് യാത്ര തുടർന്ന ഇവർ സുരക്ഷിതരായി കർണാടകയിൽ എത്തുകയായിരുന്നു.

ഫോർമുല വൺ മൽസരത്തിനു ശേഷം ലാസ് വേ​ഗാസിൽ നിന്നും മടങ്ങിയ സംഘത്തെ ഗൂ​ഗിൾ മാപ്പ് ചതിച്ച വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. പോകേണ്ട സ്ഥലത്ത് എത്തിക്കുന്നതിനു പകരം മരുഭൂമിയിലാണ് ഇവരെ ​ഗൂ​ഗിൾ മാപ്പ് എത്തിച്ചത്. ഷെൽബി ഈസ്‌ലർ എന്ന യുവതിയും സഹോദരൻ ഓസ്റ്റിനും മറ്റ് സുഹൃത്തുക്കളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നവംബർ 19 ന്, ഫോർമുല വൺ മൽസരം കണ്ടതിനു ശേഷം ലോസ് ഏഞ്ചൽസിലേക്ക് തിരികെ പോകുകയായിരുന്നു ഇവർ. റൂട്ട് മനസിലാക്കാൻ ഇവർ ഗൂഗിൾ മാപ്പിനെയാണ് ആശ്രയിച്ചത്. പൊടിക്കാറ്റ് ഉണ്ടായിരുന്നതിനാലും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനും, തെക്കൻ കാലിഫോർണിയയെ സിൻ സിറ്റിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഇന്റർസ്‌റ്റേറ്റ് 15-ന് പകരം മറ്റൊരു വഴിയേ പോകാനാണ് ഇവർ ​ഗൂ​ഗിൾ മാപ്പ് ഉപയോ​ഗിച്ചത്. മെയിൻ റൂട്ടിൽ നിന്നും മാറി​ ​ഗൂ​ഗിൾ മാപ്പ് തങ്ങളെ നെവാഡയിലെ മരുഭൂമിയിലേക്ക് നയിച്ചതായും ഷെൽബി പറഞ്ഞു. വഴി തെറ്റിയെന്ന് മനസിലായതിനാൽ, ടോവിംഗ് (towing) സർവീസ് നൽകുന്നവരെ ഇവർ ബന്ധപ്പെട്ടു. ഷെൽബിയെയും ഇവിടെ കുടുങ്ങിപ്പോയ മറ്റുള്ളവരെയും അവരുടെ വാഹനങ്ങളെയും രക്ഷപെടുത്താൻ ഇവർ ട്രക്കുകൾ അയക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments