ഇന്ത്യൻ ടെക്ക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഗാലക്സി എസ് 25 സീരീസ് (Samsung Galaxy S25 Series) ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ്, പ്ലസ്, അള്‍ട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എസ്25 സീരീസില്‍ സാംസങ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സാംസങിന്റെ പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയും.സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റോട് കൂടിയാണ് ഗാലക്സി എസ് 25 സീരീസുകള്‍ എത്തിയിരിക്കുന്നത്. 12ജിബി റാമും ഒരു ടിബി വരെ സ്റ്റോറേജും ഉണ്ട്. നവീകരിച്ച 50 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറയും പുതിയ സീരീസിലെ പ്രധാന സവിശേഷതയാണ്.
സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര- സ്പെസിഫിക്കേഷന്‍സ് : 6.9 ഇഞ്ച് ക്യുഎച്ച്ഡി+ ഡൈനാമിക് അമോല്‍ഡ് 2എക്സ് ഡിസ്പ്ലെ, 120Hz റിഫ്രഷ് റേറ്റ്, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, 12 ജിബി റാം, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയന്‍റുകള്‍, 200 എംപി റീയര്‍ ക്യാമറ (OIS), 50 എംപി അള്‍ട്രാ-വൈഡ്, 50 എംപി ടെലിഫോട്ടോ (5x), 10 എംപി ടെലിഫോട്ടോ (3x) സൂം, 12 എംപി സെല്‍ഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 30 മിനിറ്റ് കൊണ്ട് 65 ശതമാനം ചാര്‍ജ്, 45 വാട്സ് അഡാപ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള വണ്‍ യുഐ 7, ഐപി 68 റേറ്റിംഗ് എന്നിവയാണ് ഗ്യാലക്സി എസ്25 അള്‍ട്രയുടെ പ്രത്യേകതകള്‍.
സാംസങ് ഗ്യാലക്സി എസ്25 പ്ലസ്- സ്പെസിഫിക്കേഷന്‍സ്: 6.7 ഇഞ്ച് ക്യുഎച്ച്ഡി+ ഡൈനാമിക് അമോല്‍ഡ് 2xഎ ഡിസ്പ്ലെ, 120Hz റിഫ്രഷ് റേറ്റ്, സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, 12 ജിബി റാം, 256 ജിബി, 512 ജിബി സ്റ്റോറേജ്, 50 എംപി പ്രൈമറി (OIS) റീയര്‍ ക്യാമറ, 12 എംപി അള്‍ട്രാ-വൈഡ്, 10 എംപി ടെലിഫോട്ടോ (3x സൂം), 12 എംപി സെല്‍ഫി ക്യാമറ, 4900 എംഎഎച്ച് ബാറ്ററി, 45 വാട്സ് അഡാപ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള വണ്‍ യുഐ 7, ഐപി 68 റേറ്റിംഗ് എന്നിവയാണ് ഗ്യാലക്സി എസ്25 പ്ലസിന്‍റെ സവിശേഷതകള്‍.