Monday, March 10, 2025

HomeScience and Technologyപ്രവാസികളുടെ മക്കൾക്ക് ഐഐടി അബുദാബിയിൽ പഠിക്കാം

പ്രവാസികളുടെ മക്കൾക്ക് ഐഐടി അബുദാബിയിൽ പഠിക്കാം

spot_img
spot_img

മക്കളെ ഐഐടിയൻമാരായി കാണാൻ ആഗ്രഹിക്കുന്ന പ്രവാസ രക്ഷിതാക്കൾക്ക് ഇതാ സുവർണാവസരം.ഐഐടി ഡൽഹിയുടെ നിയന്ത്രണത്തിലുള്ള ഐഐടി അബുദാബി ക്യാംപസിന്റെ രണ്ടാമത് ബാച്ചിലേക്ക് (2025-26)പ്രവാസികളുടെ മക്കൾക്ക് അപേക്ഷിക്കാം. മൂന്ന് എഞ്ചിനീയറിങ് കോഴ്സുകളിലേക്കാണ് അപേക്ഷിക്കാനവസരം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്, മികച്ച സ്‌കോളർഷിപ്പ് അവസരങ്ങളുണ്ട്.

വിവിധ പ്രോഗ്രാമുകൾ

1.കെമിക്കൽ എൻജിനീയറിങ്2.കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്3.എനർജി സയൻസ് ആൻഡ് എൻജിനീയറിങ്

പ്രവേശനക്രമം

ജെഇഇ അഡ്വാൻസ്ഡ്,സി.എ.ഇ.ടി. (കംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ്) എന്നീ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലുമൊന്നിൻ്റെ സ്കോറിൻ്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം.മൂന്നിലൊന്ന് സീറ്റുകളിലേയ്ക്ക് ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) വഴിയും മൂന്നിൽ രണ്ട് ഭാഗം സീറ്റുകളിലേയ്ക്ക് സി.എ.ഇ.ടി. 2025 വഴിയുമാണ്, പ്രവേശനം.സി.എ.ഇ.ടി. പരീക്ഷ രണ്ട് പ്രാവശ്യമായി (ഫെബ്രുവരി 16നും ഏപ്രിൽ 13നും) സംഘടിപ്പിക്കും. ഇവയിലെ ഉയർന്ന സ്കോറാണ്, പ്രവേശനത്തിന് പരിഗണിക്കുക.പ്രവേശനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ജെ.ഇ.ഇ. അഡ്വാൻസ് പരീക്ഷയാണ് എഴുതേണ്ടത്.

പരീക്ഷാ കേന്ദ്രങ്ങൾ

എമിറേറ്റ്സിൽ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലും ഇന്ത്യയിൽ ഡൽഹിയിലുമാണ് പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളത്.

ആർക്കൊക്കെ സി.എ.ഇ.ടി.- 2025 പരീക്ഷയെഴുതാം

1.12-ാം ക്ലാസ്സ് പൂർത്തീകരിച്ച യു. എ. ഇ. പൗരൻമാർ
2.ഇന്ത്യയും യു.എ.ഇ.യും ഒഴികെയുള്ള മറ്റു രാജ്യങ്ങളിലെ 12-ാം ക്ലാസ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾ
3. യു.എ.ഇ.യിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യർത്ഥികൾ. അവർ നിർബന്ധമായും 8 മുതൽ 12 വരെ ക്ലാസ്സുകൾ യു.എ.ഇ.യിൽ പഠിച്ചവരായിരിക്കണം

കൂടുതൽ വിവരങ്ങൾക്ക്
https://abudhabi.iitd.ac.in/undergraduate

സി.എ.ഇ.ടി. (കംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ്) അപേക്ഷ സമർപ്പണത്തിന്
https://admissions.abudhabi.iitd.ac.in/application/caet-2025

തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments