Thursday, December 26, 2024

HomeScience and Technologyമനുഷ്യരുടെ നഗ്ന ചിത്രങ്ങള്‍ അയച്ച്‌ അന്യഗ്രഹ ജീവികളെ 'ആകര്‍ഷിക്കാന്‍' നാസ

മനുഷ്യരുടെ നഗ്ന ചിത്രങ്ങള്‍ അയച്ച്‌ അന്യഗ്രഹ ജീവികളെ ‘ആകര്‍ഷിക്കാന്‍’ നാസ

spot_img
spot_img

മനുഷ്യരുടെ നഗ്ന ചിത്രങ്ങള്‍ അന്യഗ്രഹങ്ങളിലേക്ക് അയച്ച്‌ അന്യഗ്രഹ ജീവികളെ ആകര്‍ഷിക്കാനൊരുങ്ങി നാസ.

വര്‍ഷങ്ങളായി അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള ബഹിരാകാശ ഗവേഷകരുടെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ബഹിരാകാശ വാഹനങ്ങളില്‍ മനുഷ്യ ചിത്രം ആലേഖനം ചെയ്ത് ശൂന്യാകാശത്തിലേക്ക് അയക്കുകയാണ് പതിവ്. ഇതിന് പ്രതികരണം ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഗവേഷണം .

വസ്ത്രം ധരിച്ച മനുഷ്യരുമായി കൂട്ടുകൂടാന്‍ ബഹിരാകാശ ജീവികള്‍ മടിക്കുന്നുവെന്ന നിഗമനത്തിലാണ് മനുഷ്യരുടെ നഗ്ന ചിത്രങ്ങള്‍ അയയ്‌ക്കുന്നത്. സ്ത്രീയുടേയോ പുരുഷന്റേയോ നഗ്ന ഫോട്ടോ അല്ല മനുഷ്യരുടെ ഡിജിറ്റലായി വരച്ചെടുത്ത ചിത്രമാണ് അയക്കുക. ഡിഎന്‍എ മാതൃകയും അതോടൊപ്പം വരച്ചിട്ടുണ്ടാകും. കൈകള്‍ ഉയര്‍ത്തി വീശുന്ന സ്ത്രീയുടെയും പുരുഷന്റെയും ചിത്രവും നാസ പുറത്തുവിട്ടിട്ടുണ്ട്. ഉപഗ്രഹങ്ങള്‍ വഴി അവ സന്ദേശങ്ങളാക്കി അന്യഗ്രഹങ്ങളിലേയ്‌ക്ക് തരംഗമായി അയക്കുകയാണ് ലക്ഷ്യം.

മനുഷ്യര്‍ക്കൊപ്പമോ അതിനേക്കാള്‍ മുകളിലോ ബുദ്ധിവികാസം പ്രാപിച്ച അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനും ഭൂമിയിലേക്കുള്ള മാര്‍ഗം എളുപ്പമാക്കുന്നതിനുമാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത്. എന്തായാലും, ഭൂമിയില്‍ നിന്നും ചോദിക്കാതെ കിട്ടിയ നഗ്ന ചിത്രങ്ങള്‍ കണ്ട് അന്യഗ്രഹ ജീവികള്‍ bചിലപ്പോള്‍ ഒന്ന് ആകൃഷ്ടരായി പ്രതികരിച്ചേക്കാം എന്ന് ഗവേഷകര്‍ വിശ്വസിക്കുന്നുണ്ട്.

ബൈനറി കോഡുകള്‍ അന്യഗ്രഹ ജീവികള്‍ക്ക് മനസ്സിലാകുന്ന ഭാഷയാണെന്നും പ്രപഞ്ച തത്വം പൂജ്യത്തിലും ഒന്നിലും ക്രമീകരിക്കപ്പെട്ടതിനാല്‍ അത് അന്യഗ്രഹജീവികള്‍ക്ക് തിരിച്ചറിയാനാകുമെന്നും ശാസ്ത്രലോകം ഉറപ്പിച്ചുപറയുന്നു. അത്യാധുനിക നിര്‍മ്മിത ബുദ്ധിയുടെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന അന്യഗ്രഹജീവികള്‍ക്ക് ഇത്എളുപ്പം മനസ്സിലാകുമെന്ന് നാസയുടെ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.
പുതിയ പരിക്ഷണം അന്യഗ്രഹത്തില്‍ ചലനങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നാസ ഗവേഷകര്‍. അങ്ങനെ വന്നാല്‍ കുറച്ച്‌ വര്‍ഷങ്ങള്‍ക്കകം അന്യഗ്രഹജീവികളുമായി സൗഹൃദത്തിലാവാന്‍ മനുഷ്യര്‍ക്കും അവസരം ലഭിച്ചെക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments