Wednesday, February 5, 2025

HomeScience and Technologyവ്യാഴത്തിന്റെ ഉപരിതലത്തില്‍ നീരാവിയുടെ സാന്നിധ്യം കണ്ടെത്തി

വ്യാഴത്തിന്റെ ഉപരിതലത്തില്‍ നീരാവിയുടെ സാന്നിധ്യം കണ്ടെത്തി

spot_img
spot_img

ന്യൂയോര്‍ക്ക്: വ്യാഴത്തിന്‍െറ ഉപഗ്രഹമായ ഗാനിമേഡിന്‍െറ അന്തരീക്ഷത്തില്‍ നാസയുടെ ഹബിള്‍ ടെലസ്‌കോപ് നീരാവിയുടെ സാന്നിധ്യം കണ്ടെത്തി.

ഈ നീരാവി ഗാനിമേഡിന്‍െറ ഉപരിതലത്തിലെ മഞ്ഞുരുകി ഉണ്ടായതാകാമെന്നും ഇതുസംബന്ധിച്ച് നാച്വര്‍ ആസ്‌ട്രോണമി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നു.

ഹബിള്‍ ടെലിസ്‌കോപ്പില്‍നിന്നുള്ള കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ വിവരങ്ങള്‍ പരിശോധിച്ചാണ് നാസ ഈ തീരുമാനത്തിലെത്തിയത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമേഡില്‍ ഭൂമിയിലെ സമുദ്രങ്ങളില്‍ ഉള്ളതിനെക്കാര്‍ ജലമുള്ളതായി തെളിവുകള്‍ ലഭിച്ചിരുന്നു.

അതേസമയം, ഇവിടത്തെ താപനിലമൂലം ജലം തണുത്തുറഞ്ഞ് മഞ്ഞുപാളിപോലെയാണ്. കിലോമീറ്ററുകളോളം ഉയരത്തില്‍ മഞ്ഞുപാളികള്‍ നിറഞ്ഞ ഉപരിതലമുള്ള ഗാനിമേഡില്‍ 160 കി.മി ആഴത്തില്‍ സമുദ്രമുണ്ടെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ കരുതുന്നത്. അതേസമയം, നീരാവി ഗാനിമേഡിലെ സമുദ്രത്തില്‍നിന്നല്ലെന്നും നിരീക്ഷണമുണ്ട്.

ഹബിള്‍ ടെലിസ്‌കോപ് 1998 മുതല്‍ എടുത്ത ഗാനിമേഡിന്‍െറ ചിത്രങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. ഹബിള്‍ എടുത്ത ഗാനിമേഡിന്‍െറ അള്‍ട്രാവയലറ്റ് ചിത്രങ്ങളിലെ മാറ്റത്തിന് കാരണം അന്തരീക്ഷത്തിലെ ഓക്‌സിജന്‍ കണികകള്‍ ആണെന്നാണ് കരുതിയിരുന്നത്.

എന്നാല്‍, പഠനത്തിനുശേഷം സൂര്യരശ്മികള്‍ പതിക്കുന്ന സമയം ഉപഗ്രഹത്തിന്‍െറ ഊഷ്മാവിലുണ്ടാകുന്ന വര്‍ധനവാണ് ഇതിന് പിന്നിലെന്ന് മനസ്സിലാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments