Thursday, September 19, 2024

HomeScience and Technologyചന്ദ്രഗ്രഹണം തീയതിയും സമയവും; ഇന്ത്യയിൽ കാണാനാകുമോ?

ചന്ദ്രഗ്രഹണം തീയതിയും സമയവും; ഇന്ത്യയിൽ കാണാനാകുമോ?

spot_img
spot_img

ചന്ദ്രഗ്രഹണം സെപ്തംബർ 18നാണ്. ലോകത്തിന്‍റെ വിവിധ ഭാഗത്ത് നിന്നുള്ള ശാസ്ത്രജ്ഞര്‍ അതീവ പ്രധാന്യത്തോടെയാണ് ചന്ദ്രഗ്രഹണത്തെ കാത്തിരിക്കുന്നത്. ലോകമെമ്പാടും ഈ വർഷം സംഭവിക്കുന്ന രണ്ടാമത്തെ ചന്ദ്രഗ്രഹണമാണിത്. ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി എത്തുകയും ചന്ദ്രനിൽ നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇത് സാധാരണയായി ചന്ദ്രനെ ഇരുണ്ടതാക്കുന്നു, ചിലപ്പോൾ ചന്ദ്രന് ചുവപ്പ് കലർന്ന നിറമായിരിക്കും.

തെളിഞ്ഞ കാലാവസ്ഥയും സമയവും അനുസരിച്ച് ചന്ദ്രഗ്രഹണം സാധാരണയായി എല്ലായിടത്തും ദൃശ്യമാകും. എന്നാൽ ഈ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. യൂറോപ്പ്, അമേരിക്ക (വടക്ക്, തെക്ക്), ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഈ ചന്ദ്രഗ്രഹണം കാണാൻ അവസരം ലഭിക്കും.

എന്താണ് ചന്ദ്രഗ്രഹണം?

പൗര്‍ണമിയില്‍ മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. പൗര്‍ണമി ദിവസം ഭൂമി ഇടയിലും സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയില്‍ വരുന്നു. ഈ അവസരത്തിൽ ചന്ദ്രനില്‍ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യും. ഇപ്രകാരം ചന്ദ്രൻ ഭൂമിയുടെ നിഴലിനുള്ളിലാകുന്നതാണ് ചന്ദ്രഗ്രഹണം എന്ന പ്രതിഭാസം. എല്ലാ പൗര്‍ണമിയിലും ഭൂമി, സൂര്യന്‍, ചന്ദ്രന്‍ ഇവ കൃത്യം നേര്‍രേഖയില്‍ വരാറില്ല, അപ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കാതെ അല്പം മാറിയാകും പതിക്കുക. അതിനാൽ എല്ലാ പൗർണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാവുകയില്ല.

ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് സുരക്ഷിതമാണോ?

നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. ചന്ദ്രന് സ്വന്തമായി പ്രകാശം ഇല്ല. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രന്‍ ചെയ്യുന്നത്. ചന്ദ്രനിൽ നിന്നുള്ള വെളിച്ചം വളരെ തീവ്രത കുറഞ്ഞതും ദോഷകരമല്ലാത്തതുമാണ്. ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയും ചെയ്യുന്നു. അതിനാൽ ചന്ദ്രഗ്രഹണം കാണുന്നതിന് യാതൊരു തടസ്സവുമില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments