വാഷിങ്ടണ്‍: ട്വിറ്ററില്‍ ചെലവ് ചുരുക്കാന്‍ കടുത്ത നടപടികളുമായി ടെസ്‌ല ചെയര്‍മാന്‍ ഇലോണ്‍ മസ്‌ക്. 3700 ജീവനക്കാരെ ഇത്തരത്തില്‍ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പിരിച്ചുവിടുന്ന ജീവനക്കാരെ വെള്ളിയാഴ്ചയോടെ വിവരമറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിവിധ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരോട് ഓഫീസില്‍ തിരിച്ചെത്താന്‍ മസ്‌ക് ആവശ്യപ്പെടും. വര്‍ക്ക് ഫ്രം ഓഫീസ് എന്ന നയമായിരിക്കും മസ്‌ക് സ്വീകരിക്കുക.
ചെലവ് ചുരുക്കലിന് പുറമെ ട്വിറ്ററിന്റെ നയനിലപാടുകളിലും നിര്‍ണായക മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചന. മസ്‌കും സംഘവും ഇത് സംബന്ധിച്ച തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 60 ദിവസത്തെ ശമ്ബളം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
മാസങ്ങള്‍ നീണ്ട വിലപേശലുകള്‍ക്കൊടുവില്‍ കഴിഞ്ഞയാഴ്ചയാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്.