Sunday, February 23, 2025

HomeScience and Technologyസൂപ്പർ മൂൺ നവംബർ 16ന്

സൂപ്പർ മൂൺ നവംബർ 16ന്

spot_img
spot_img

ന്യൂഡൽഹി: ഈ വർഷത്തെ അവസാന സൂപ്പർ മൂൺ നവംബർ 16 ന് (ശനിയാഴ്‌ച) ദൃശ്യമാകും. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുമ്പോഴാണ് സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടാകുന്നത്. ‘ബീവർ മൂൺ’ എന്നും ഇത് അറിയപ്പെടുന്നുണ്ട്. 2024-ലെ നാലാമത്തെ സൂപ്പർമൂൺ കൂടിയാണിത്.

നവംബർ 16 ന് പുലർച്ചെ 2.59 നാണ് സൂപ്പർ മൂണിനെ അതിൻ്റെ പൂർണ രൂപത്തിൽ കാണാൻ കഴിയുക. നവംബർ 15 ന് (വെള്ളിയാഴ്‌ച) സൂര്യാസ്‌തമയത്തിന് തൊട്ടുപിന്നാലെ ചന്ദ്രൻ ഉദിക്കും. ഇതിനു മുമ്പ് ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിരുന്നു. ഓഗസ്റ്റിൽ സ്റ്റർജിയൻ മൂൺ, സെപ്റ്റംബറിൽ ഹാർവെസ്റ്റ് മുൺ, ഒക്ടോബറിൽ ഹണ്ടേഴ്സ് മൂൺ എന്നിങ്ങനെയാണ് സൂപ്പർ മൂണുകൾ അറിയപ്പെടുന്നത്. സൂപ്പർ മൂണിനെ സാധാരണ ചന്ദ്രനെ കാണുന്നതിലും 14 ശതമാനം വലുതായി കാണാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments