Monday, March 31, 2025

HomeScience and Technologyദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

spot_img
spot_img

ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ചയായിരുന്നു മിസൈലിന്റെ പരീക്ഷണം നടന്നത്.

ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണത്തെ ചരിത്രപരമായ നിമിഷം എന്നാണ് കേന്ദ്രമന്ത്രി രാജനാഥ് സിംഗ് വിശേഷിപ്പിച്ചത്. മിസൈലിന്റെ പരീക്ഷണത്തോടെ ഇന്ത്യ ഇത്തരം നിർണായക സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദീർഘദൂര ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണ പറക്കൽ ഒഡീഷ തീരത്തുള്ള ഡോക്ടർ എപിജെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് വിജയകരമായി നടത്തി ഇന്ത്യ ഒരു പ്രധാന നാഴികല്ല് കൈവരിച്ചതായി രാജ് നാഥ് സിംഗ് എക്സില്‍ കുറിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനെയും (ഡിആർഡിഒ) സായുധസേനകളെയും രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments