അഗർത്തല: ഇന്ത്യന്‍ ക്രിക്കറ്റര്‍ മായങ്ക് അഗര്‍വാളിനെ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. കുടിവെള്ളത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടര്‍ന്നാണ് തലകറക്കമുണ്ടായതെന്നാണ് പ്രാഥമീക വിവരം. മായങ്ക് അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അഗര്‍ത്തലയിലെ ഐഎല്‍എസ് ഹോസ്പിറ്റലിലാണ് നിലവില്‍ താരമുള്ളത്.ത്രിപുരയ്ക്കെതിരായ രഞ്ജി ട്രോഫി മല്‍സരിക്കുന്ന കര്‍ണാടക ടീമില്‍ അംഗമാണ് മായങ്ക്. ത്രിപുരയെ പരാജയപ്പെടുത്തിയ ശേഷം മടങ്ങാനിരിക്കെയായിരുന്നു സംഭവം. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായിട്ടാണ് വിവരം.ഈ സീസണില്‍ മികച്ച ഫോമിലാണ് മായങ്ക്. സീസണില്‍ ഇതുവരെ നാലു മത്സരങ്ങളില്‍ നിന്ന് 460 റണ്‍സാണ ് താരം അടിച്ചുകൂട്ടിയത്. ഇതില്‍ രണ്ട് സെഞ്ചുറികളും നേടിയിട്ടുണ്ട്. 44.28 ആണ് ശരാശരി. ഈ സീസണില്‍ രഞ്ജി ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ മുമ്പനും മായങ്ക് തന്നെയാണ്.ഇന്ത്യയ്ക്കായി 21 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 32 കാരനായ ഈ കര്‍ണാടക ബാറ്റ്‌സമാന്‍ 1488 റണ്‍സും നേടിയിട്ടുണ്ട്. ശരാശരി 41.30 ആണ്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരം കൂടിയാണ് മായങ്ക്. അതേസമയം, മായങ്കിന്റെ ആരോഗ്യനില ബിസിസിഐ നിരീക്ഷിച്ചുവരികയാണ്്.