ബ്ലോംഫോന്റയിന്‍: അണ്ടര്‍ 19 ലോകകപ്പ് മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍സ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. 296 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് 28.1 ഓവറില്‍ 81 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് 214 റണ്‍സിന്റെ കൂറ്റന്‍ വിജയവും. സെഞ്ചുറിയും രണ്ടു വിക്കറ്റും നേടിയ . മുഷീര്‍ ഖാന്‍ ആണ് മാന്‍ ഓഫ് ദമാച്ച്. ഓപ്പണര്‍ ആദര്‍ശ് സിംഗിന്റെ അര്‍ധസെഞ്ചുറിയും ഇന്ത്യന്‍ സ്‌കോറിന് അടിത്തറയിട്ടു. ഇന്ത്യയ്ക്ക് വേണ്ടി നാലു വിക്കറ്റ് നേടിയ സൗമി പാണ്ഡെയ്ക്ക് മുന്നില്‍ കീവീസിന് പിടിച്ചു നില്ക്കാന്‍ സാധിച്ചില്ല.രാജ് ലിംബാനി രണ്ടു വിക്കറ്റുംം നമന്‍ തിവാരി, അര്‍ഷിന്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റും നേടി.ന്യൂസിലാന്‍ഡിനു വേണ്ടി ആര്‍ക്കും കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.