Wednesday, March 12, 2025

HomeSportഇന്ത്യ-പാകിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി മത്സരത്തിനിടെ ശ്രദ്ധ നേടിയത് ഹാര്‍ദിക് പാണ്ഡ്യയുടെ ഏഴ് കോടിയുടെ ആഡംബര വാച്ച്‌

ഇന്ത്യ-പാകിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി മത്സരത്തിനിടെ ശ്രദ്ധ നേടിയത് ഹാര്‍ദിക് പാണ്ഡ്യയുടെ ഏഴ് കോടിയുടെ ആഡംബര വാച്ച്‌

spot_img
spot_img

ദുബായിലെ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍വെച്ച് ഞായറാഴ്ച നടന്ന ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഗംഭീര മത്സരമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ ഓള്‍റൗഡര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് പാകിസ്ഥാന്റെ വിക്കറ്റുകള്‍ വീഴുത്തുന്നതിന് തുടക്കമിട്ടത്. എന്നാല്‍, മത്സരത്തിനിടെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വാച്ചിലായിരുന്നു. റിച്ചാര്‍ഡ് മില്‍ എന്ന കമ്പനിയുടെ ടൂര്‍ബില്യന്‍ റാഫേല്‍ നദാന്‍ സ്‌കെല്‍ട്ടന്‍ ഡയല്‍ എഡിഷന്‍ വാച്ചാണ് ഹാര്‍ദിക് കയ്യില്‍ കെട്ടിയിരുന്നത്.

പാണ്ഡെയ്ക്ക് ആഡംബര വാച്ചുകളോടുള്ള താത്പര്യം പണ്ടുമുതലേ ശ്രദ്ധ നേടിയിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വാച്ചു ശേഖരത്തിലേക്കുള്ള ഏറ്റവും പുതിയ ഈ അതിഥിക്ക് ഏകദേശം ഏഴ് കോടി രൂപയോളം വിലവരും.

ടോസ് നേടിയ പാകിസ്ഥാന്‍ കാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബാബര്‍ അസമും ഇമാം-ഉല്‍-ഹഖും ചേര്‍ന്നാണ് പാകിസ്ഥാന്‍ മത്സരത്തിന് തുടക്കമിട്ടത്. കളിയുടെ ഒമ്പതാം ഓവറില്‍ ബാബറിനെ 23 റണ്‍സിന് പാണ്ഡ്യ പുറത്താക്കി. ബാബറും ഇമാം ഉല്‍ ഹഖും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

അടുത്തതായി പത്ത് റണ്‍സ് എടുത്ത ഇമാമിനെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി. തുടര്‍ന്ന് സൗദ് ഷക്കീലും റിസ്വാനും ചേര്‍ന്ന് 104 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അതിന് ശേഷം കാപ്റ്റന്‍ റിസ്വാനെ അക്‌സര്‍ 46 റണ്‍സിന് പുറത്താക്കി. 62 റണ്‍സെടുത്ത പാകിസ്ഥാന്റെ ടോപ് സ്‌കോററായ ഷക്കീലിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കി.

തയ്യബ് താഹിറിനെയും രവീന്ദ്ര ജഡേജയും സല്‍മാന്‍ അലി ആഗയെ കുല്‍ദീപ് യാദവും തളച്ചിട്ടു. ഇതിന് ശേഷം ക്രീസിലെത്തിയ 14 റണ്‍സെടുത്ത നസീം ഷായെ കുല്‍ദീപ് പുറത്താക്കി.

എട്ട് റണ്‍സെടുത്ത ഹാരിസ് റൗഫിനെ അക്‌സര്‍ റണ്‍ ഔട്ടായാണ് പുറത്താക്കിയത്. ഇതിന് ശേഷം ഹര്‍ഷിത് റാണ കുഷ്ഗില്‍ ഷായെയും പുറത്താക്കിയതോടെ പാകിസ്ഥാന്റെ ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കി. കുഷ്ദില്‍ ഷാ 38 റണ്‍സാണ് പാകിസ്ഥാന് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്ത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments