പനാജി: ഗോവയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം.പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ കരിങ്കൊടിയുമായെത്തിയവര്‍ സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു.
ഗോവയെ കോളനിയായി അടക്കിഭരിച്ച പോര്‍ച്ചുഗലില്‍നിന്നുള്ള താരത്തെ ആദരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഒരു ഇന്ത്യന്‍ കായിക താരത്തെ പ്രതിമ സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇത് “വേദനാജനകവും’ പോര്‍ച്ചുഗീസ് ഭരണത്തിന്റെ “ഹാംഗ് ഓവര്‍” ആണെന്നും ഗോവയില്‍നിന്നുള്ള മുന്‍ ഇന്ത്യന്‍ താരം മിക്കി ഫെര്‍ണാണ്ടസ് പറഞ്ഞു.
ഗോവന്‍ നഗരമായ കാലന്‍ഗുട്ടെയിലാണ് റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചത്.
പുതിയ തലമുറക്ക് പ്രചോദനമാകുന്നതിന് വേണ്ടിയാണ് പ്രതിമ സ്ഥാപിച്ചതെന്നായിരുന്നു ഗോവന്‍ സര്‍ക്കാറിന്റെ പ്രതികരണം.