ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ വിമർശിച്ച് ശശി തരൂർ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിനെ കരിയർ തകർക്കുകയാണെന്ന് ശശി തരൂർ സമൂഹമാധ്യമമായ എക്സി പങ്കുവെച്ച കുറുപ്പിൽ പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ നിന്ന് സഞ്ജു വിട്ടുനിൽക്കാൻ തീരുമാനിച്ചത് ഇന്ത്യൻ ടീമിൽ എത്തുന്നതിന് തിരിച്ചടിയായെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പിന്നീട് വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയിരുന്നു.
സെയ്ദ് മുഷ്താഖ് അലി- വിജയ് ഹസാരെ ട്രോഫി ടൂർണമെൻ്റിനിടയിലുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച് സഞ്ജു കെസിഎയ്ക്ക് മുൻകൂറായി കത്തെഴുതിയിരുന്നു എന്ന് ശശിതരൂർ പോസ്റ്റിൽ പറയുന്നു. എന്നിട്ടും സഞ്ജു ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു എന്നും ഇതോടെ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയെന്നും തരൂർ പോസ്റ്റൽ ചൂണ്ടിക്കാട്ടി.
ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ 56.66 ശരാശരിയുള്ള വിജയ് ഹസാരെ ടൂർണമെന്റിൽ ഏറ്റവും ഉയർന്ന സ്‌കോർ( 212*) നേടിയ ഒരു ബാറ്റ്‌സ്മാന്റെ (ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഔട്ടിംഗിലെ സെഞ്ച്വറി ഉൾപ്പെടെ) ക്രിക്കറ്റ് അധികാരികളുടെ ഈഗോയാൽ നശിക്കുകയാണെന്നും തരൂർ കുറിച്ചു.
സഞ്ജുവിനെ പുറത്താക്കി കേരളം ഹസാരെയുടെ ക്വാർട്ടർ ഫൈനലിൽ പോലും എത്തില്ലെന്ന് ഉറപ്പ് വരുത്തിയത് കെസിഎ അധികാരികളെ അലട്ടുന്നില്ലെന്നും തരൂർ കുറിച്ചു.