മുംബൈ: ഗുരുതരമായി കാലിന് പരിക്കേറ്റ കാറപകടത്തിന് ശേഷം നടക്കാന്‍ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്ത്. ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ റിഷഭ് പന്ത് ആരാധകര്‍ക്കായി പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭിന്റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്.
അമ്മയെ കാണാനായി ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് വലത്തെ കാലില്‍ റിഷഭ് പന്ത് ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. അപകടത്തില്‍ റിഷഭിന്റെ കാറിന് തീപിടിച്ചിരുന്നു.
പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിഷഭിനെ പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും പിന്നീട് ബിസിസിഐ ജനുവരി നാലിന് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി. എയര്‍ ലിഫ്റ്റ് ചെയ്‌താണ് താരത്തെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചത്. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ സ്പോര്‍ട്‌സ് മെഡിസിന്‍ വിദഗ്‌ധനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലായിരുന്നു താരത്തിന്റെ ചികില്‍സ. ജനുവരി ഏഴിന് റിഷഭ് പന്ത് കാല്‍മുട്ടില്‍ ശസ്‌ത്രക്രിയക്ക് വിധേയനായി.