തിരുവന്തപുരം: ഇവാനോസ് ട്രോഫി ഇന്റര്‍കോളീജിയറ്റ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ പുരുഷവിഭാഗത്തില്‍ മാര്‍ ഈവാനിയോസും വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷനും ജേതാക്കളായി. പുരുഷ ഫൈനലില്‍ എസ്ബി കോളജ് ചങ്ങനാശേരിയെ പരാജയപ്പെടുത്തിയാണ് ആതിഥേയര്‍ കിരീടത്തില്‍ മുത്തമിട്ടത്. വിനാതാ വിഭാഗത്തില്‍ മാര്‍ ഈവാനിയോസിനെ പരാജയപ്പെടുത്തി ചങ്ങനാശേരി അസംപ്ഷന്‍ ജേതാക്കളായി.
അസംപ്ഷനായി ശ്രീ ലക്ഷ്മി ടോപ് സ്‌കോററും മാര്‍ ഇവാനിയോസിനു വേണ്ടി 16 പോയിന്റുമായി അഭിരാമിയും ടോപ് സ്‌കോററായി.
പുരുഷന്‍മാരുടെ ഫൈനലില്‍ 17 പോയിന്റുമായി റെല്‍ബിന്‍ ഇവാനിയോസിന്റെ ടോപ് സ്‌കോററായി.
പ്രത്യേക അവാര്‍ഡുകള്‍
മികച്ച കളിക്കാരന്‍ പുരുഷന്‍ അതുല്‍ അഗസ്റ്റിന്‍, റെല്‍ ബില്‍ വനിത അഭിരാമി (എല്ലാവരും മാര്‍ ഇവാനിയോസില്‍ നിന്ന്
പ്രോമിസിംഗ് പ്ലെയര്‍ പ്രിതിന്‍ മുരളി എസ്ബി കോളേജ് (പുരുഷന്മാര്‍) വനിതകള്‍ ആതിര ദാസ് (അസംപ്ഷന്‍ കോളേജ് )
സമാപന ചടങ്ങില്‍ കേരളാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ് യു ഷര്‍ഫലി മുഖ്യാതിഥിയായിരുന്നു ട്രോഫികളും മെമന്റോകളും അദ്ദേഹം വിതരണം ചെയ്തു.