Monday, March 31, 2025

HomeSportsരഞ്ജി ട്രോഫി: സെമിയില്‍ കേരളം നാളെ ഗുജറാത്തിനെ നേരിടും

രഞ്ജി ട്രോഫി: സെമിയില്‍ കേരളം നാളെ ഗുജറാത്തിനെ നേരിടും

spot_img
spot_img

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളം നാള ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് – മൊട്ടേറ – നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. രഞ്ജി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കേരളം സെമി ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. ഇതിന് മുന്‍പ് 2018-19 സീസണിലാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനൽ കളിച്ചത്. അന്ന് വിദര്‍ഭയായിരുന്നു എതിരാളികള്‍.

കഴിഞ്ഞ 8 മത്സരങ്ങളിലെ മികവ് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം കളിയ്ക്കാനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സല്‍മാന്‍ നിസാര്‍, മൊഹമ്മദ് അസറുദ്ദീൻ, നിധീഷ് എം.ഡി, ജലജ് സക്സേന, അക്ഷയ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മികച്ച ഫോമില്‍ ആണെന്നുള്ളത്‌ കേരളത്തിന്‍റെ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു.

കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാൾ, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറിൽ കേരളം മറികടന്നത്..മത്സരം ജിയോ സിനിമാസില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments