Saturday, February 22, 2025

HomeSportsരഞ്ജി ഫൈനലിലേക്ക് കടന്ന കേരളാ ടീമിന് അഭിനന്ദനങ്ങളും വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി

രഞ്ജി ഫൈനലിലേക്ക് കടന്ന കേരളാ ടീമിന് അഭിനന്ദനങ്ങളും വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി

spot_img
spot_img

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനലിലേക്ക് കടന്ന കേരളാ ടീമിന് അഭിനന്ദനങ്ങളും വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി കേരള ക്രിക്കറ്റ് ടീമിന് ആശംസ അറിയിച്ചത്.

‘ഒരു ടീം എന്ന നിലയിൽ നമ്മുടെ കളിക്കാർ കാഴ്ചവെച്ച പോരാട്ടവീര്യവും കെട്ടുറപ്പുമാണ് ഈയൊരു നേട്ടത്തിനു പിന്നിലെ ചാലകശക്തി’ മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ ചരിത്രത്തിലാദ്യമായി കേരള ടീം ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. കേരള ക്രിക്കറ്റിനിത് അഭിമാന നിമിഷമാണ്. ഒരു ടീം എന്ന നിലയിൽ നമ്മുടെ കളിക്കാർ കാഴ്ചവെച്ച പോരാട്ടവീര്യവും കെട്ടുറപ്പുമാണ് ഈയൊരു നേട്ടത്തിനു പിന്നിലെ ചാലകശക്തി. ആവേശകരമായ സെമി ഫൈനലിൽ ഗുജറാത്തിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് പ്രവേശിച്ച കേരളാ ക്രിക്കറ്റ് ടീമിന് അഭിനന്ദങ്ങൾ. ഒപ്പം ഫൈനൽ മത്സരത്തിനുള്ള വിജയാശംസകളും നേരുന്നു.

ഗുജറാത്തിനെതിരായ സെമി ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് ഒന്നാം ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കേരളം ഫൈനലിൽ കടന്നത്. ഒന്നാം ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീ‍ഡാണ് കേരളത്തെ ചരിത്ര നേട്ടത്തിലെത്തിച്ചത്. രണ്ടാം ഇന്നിങ്സിൽ കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. തുടര്‍ന്ന് മത്സരം അവസാനിപ്പിക്കാൻ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് കേരളം രഞ്ജി ഫൈനലിൽ പ്രവേശിക്കുന്നത്. രണ്ടാം സെമിയിൽ മുംബൈയെ 80 റൺസിന് പരാജയപ്പെടുത്തി വിദർഭയും ഫൈനലിലെത്തി. ബുധനാഴ്ച നാഗ്പൂരിലാണ് ഫൈനൽ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments