Friday, November 22, 2024

HomeSportsയുഗാന്ത്യം; ധോണിക്ക് പടിയിറക്കം; റുതുരാജ് ഗെയ്ക്‌വാദ് ചെന്നൈ സൂപ്പർ കിങ്സ് പുതിയ ക്യാപ്റ്റൻ.

യുഗാന്ത്യം; ധോണിക്ക് പടിയിറക്കം; റുതുരാജ് ഗെയ്ക്‌വാദ് ചെന്നൈ സൂപ്പർ കിങ്സ് പുതിയ ക്യാപ്റ്റൻ.

spot_img
spot_img

ഐപിഎല്ലിന്റെ പുതിയ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കാന്‍ ഇതിഹാസ താരം മഹേന്ദ്രസിങ് ധോണിയില്ല. ചെന്നൈയുടെ നായകസ്ഥാനം ധോണി ഒഴിഞ്ഞതായി ടീം സ്ഥീരീകരിച്ചു. പുതിയ നായകനായി ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്‌വാദിനെ നിയമിച്ചു. സമൂഹമാധ്യമങ്ങളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ടീം വാര്‍ത്ത പുറത്തുവിട്ടത്.2008ൽ ഐപിഎൽ ആദ്യ സീസൺ മുതൽ ചെന്നൈ ടീമിനെ നയിക്കുന്നത് ‘തല’ എന്ന് തമിഴ് ആരാധകർ വിളിക്കുന്ന ധോണിയാണ്. 2022ൽ സീസണിന്റെ തുടക്കത്തിൽ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയിരുന്നെങ്കിലും പിന്നീട് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവന്നു.

ധോണിയുടെ നായകത്വത്തിന് കീഴിൽ 5 തവണയാണ് ചെന്നൈ ഐപിഎൽ കിരീടം നേടിയത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചാണ് ധോണിയും സംഘവും ചാമ്പ്യന്മാരായത്. വിവിധ ട്വന്റി20 ടൂർണമെന്റുകളിലായി സിഎസ്കെയുടെ ഏഴാം കിരീടമായിരുന്നു ഇത്.

News18 Malayalam

2020 ഓഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. 2007ൽ ട്വന്റി20 ലോകകപ്പ്, 2011ൽ ഏകദിന ലോകകപ്പ്, 2013ൽ ചാമ്പ്യൻസ് ട്രോഫി എന്നിവ നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് ധോണിയാണ്ജൂലൈയിൽ 43 വയസ് തികയുന്ന ധോണി ഈ സീസണോടെ ഐപിഎല്ലിൽനിന്ന് വിരമിക്കുമെന്നും അങ്ങനെയെങ്കിൽ ചെന്നൈ പുതിയ നായകനെ നിയമിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ധോണി കഴിഞ്ഞ വർഷം മുംബൈയിൽ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. സുഖം പ്രാപിച്ചതിന് ശേഷം അടുത്ത സീസണിലെ ഒരുക്കങ്ങൾ ആരംഭിക്കുന്നതിനായി ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments