Monday, May 5, 2025

HomeSportsമരണ സമയത്ത് ഫു്ടബോള്‍ ഇതിഹാസം മറണോഡയുടെ ശരീരത്തില്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സാനിധ്യമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്

മരണ സമയത്ത് ഫു്ടബോള്‍ ഇതിഹാസം മറണോഡയുടെ ശരീരത്തില്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സാനിധ്യമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്

spot_img
spot_img

ബ്യൂണസ് ഐറിസ്: ലോക ഫു്ടബോള്‍ ഇതിഹാസം ഡിഗോ മറഡോണയുടെ മരണസമയത്ത് മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ അംശമുണ്ായിരുന്നില്ലെന്നു റിപ്പോര്‍ട്ടുകള്‍. മരണകാരണം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലമെന്നാണ് ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മരണകാരണം ചികിത്സയിലെ അനാസ്ഥയാണെന്ന കേസില്‍ അദ്ദേഹത്തെ ചികിത്സിച്ച  വൈദ്യസംഘത്തെ വിചാരണ നടത്തിയപ്പോഴാണ് മാറഡോണയുടെ  ആരോഗ്യ പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന  വിവരങ്ങള്‍ പുറത്തുവരുന്നത്.

മറഡോണയുടെ ഹൃദയത്തിന് അസാധാരണമായ വലിപ്പമായിരുന്നതായും  കരൾ രോഗബാധിതനായിരുന്നെന്നും ഫോറന്‍സിക് വിദഗ്ധന്‍ അലജാന്‍ഡ്രോ എസെക്വല്‍ വേഗ കോടതിയെ അറിയിച്ചു.
ഒരു ശരാശരി മനുഷ്യന്റെ ഹൃദയത്തിന് 250 നും 300 ഗ്രാമിനും ഇടയില്‍ മാത്രമായിരിക്കും ഭാരം. എന്നാല്‍ മറഡോണയുടെ ഹൃദയത്തിന് ഏകദേശം 503 ഗ്രാം ഭാരമുണ്ടായിരുന്നു. താരത്തിന്റെ കരള്‍ പരിശോധനയില്‍ സിറോസിസിന് സമാനമായ അവസ്ഥ ഉണ്ടായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനവും തകരാറിലായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഓക്സിജന്‍ രക്തത്തില്‍ ഇല്ലാതിരുന്നത് സാഹചര്യങ്ങള്‍ ഗുരുതരമാക്കിയെന്ന് പൊലീസ് ടാസ്‌ക് ഫോഴ്‌സിലെ സില്‍വാന ഡി പിയേറോയും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, മരണത്തോട് അടുത്ത കാലത്ത് മറഡോണ ലഹരി ഉപയോഗിച്ചിരുന്നില്ല എന്ന് രക്തം, മൂത്രം എന്നിവയുടെ പരിശോധന ഫലങ്ങള്‍ വ്യക്തമാക്കുന്നു  ‘കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയറിനെ തുടര്‍ന്ന് ഉണ്ടായ ശ്വാസകോശത്തിലെ നീര്‍വീക്കം മൂലമാണ് മറഡോണ മരിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതിനുള്ള ശസ്ത്രക്രിയക്ക് ശേഷം ബ്യൂണസ് ഐറിസിലെ വീട്ടില്‍ വിശ്രമിക്കവെ 2020 നവംബര്‍ 20ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മറഡോണ മരണത്തിന് കീഴടങ്ങിയത്.  ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കുറ്റകരമായ നരഹത്യയ്ക്കാണ് ഡോക്ടര്‍മാരെ വിചാരണ ചെയ്യുന്നത്. എട്ടുമുതല്‍ 25 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മറഡോണയുടെ സ്വകാര്യ ഡോക്ടറായിരുന്ന ലിയോപോള്‍ഡോ ലൂക്ക്, മരണത്തിന് മുന്‍പുള്ള സമയത്ത് മറഡോണ കഴിച്ച മരുന്നുകള്‍ നിര്‍ദ്ദേശിച്ച സൈക്യാട്രിസ്റ്റ് അഗസ്റ്റിന കൊസാച്ചോവ് എന്നിവരുള്‍പ്പെടെയാണ് വിചാരണ നേരിടുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments