Thursday, November 21, 2024

HomeSportsIPL 2024: ഇന്ത്യയിലുടനീളം വിമാന, ഹോട്ടൽ ബുക്കിംഗുകളിൽ വർധന

IPL 2024: ഇന്ത്യയിലുടനീളം വിമാന, ഹോട്ടൽ ബുക്കിംഗുകളിൽ വർധന

spot_img
spot_img

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) 17-ാം സീസൺ ഈ വർഷം ഇന്ത്യക്കാർക്കിടയിൽ യാത്രകൾ വർധിപ്പിക്കുകയും 2023ലെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗിനെ മറികടക്കുകയും ചെയ്തതായി റിപ്പോർട്ട്.

ഫ്ളൈറ്റ് ബുക്കിംഗുകൾ 20-25 ശതമാനം വരെ വർധിച്ചപ്പോൾ ഹോട്ടൽ ബുക്കിംഗുകൾ 15-20 ശതമാനം വർധിച്ചതായി ഓൺലൈൻ ട്രാവൽ അഗ്രഗേറ്ററായ (OTA) ഈസിമൈട്രിപ്പ് സഹസ്ഥാപകൻ റികാന്ത് പിറ്റി പറഞ്ഞു.
“യാത്രക്കാർ അവസാന നിമിഷമാണ് ബുക്കിംഗുകൾ നടത്തുന്നത്, മിക്ക ബുക്കിംഗുകളും മത്സര ദിവസങ്ങൾക്ക് മൂന്ന് ദിവസത്തിനുള്ളിലാണ് നടക്കുന്നത്”, അദ്ദേഹം കൂട്ടിച്ചേർത്തു.

ആതിഥേയ നഗരമായ മുംബൈയിൽ 2024 ഏപ്രിലിൽ ഏറ്റവും കൂടുതൽ വിമാന, ഹോട്ടൽ തിരച്ചിലുകൾ നടന്നതായി ഒടിഎ ഇക്സിഗോ അറിയിച്ചു.

ഐപിഎൽ 2024 മാർച്ച് 22 ന് ആരംഭിച്ചു, ഫൈനൽ മത്സരം മെയ് 26 ന് നടക്കും.

“രാജ്യത്തുടനീളമുള്ള ഒന്നിലധികം നഗരങ്ങളിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിനാൽ സ്പോർട്സ് ടൂറിസത്തിൽ ഇന്ത്യ കുതിച്ചുയരുകയാണ്. യാത്ര ആവശ്യങ്ങളുടെ കാര്യത്തിൽ ഈ വർഷത്തെ ഐപിഎൽ സീസൺ കഴിഞ്ഞ വർഷത്തെ മറികടന്നു. ഈ മത്സരങ്ങൾ കാണുന്നതിനുള്ള ബുക്കിംഗ് ഏകദേശം 20-25 ശതമാനം വർദ്ധിച്ചു, ഇത് കളി തത്സമയം കാണാൻ ആഗ്രഹിക്കുന്ന ആരാധകരുടെ ആവേശത്തെ പ്രതിഫലിപ്പിക്കുന്നു. ടിക്കറ്റ് ബുക്കിംഗിലെ ഈ കുതിച്ചുചാട്ടം ആതിഥേയ നഗരങ്ങളിലുടനീളമുള്ള ടൂറിസം വ്യവസായങ്ങൾക്ക് ഗുണപരമായ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് “, പിറ്റി പറഞ്ഞു.

ഇക്സിഗോ ഡാറ്റ അനുസരിച്ച് ഏറ്റവും കൂടുതൽ വിമാന, ഹോട്ടൽ അന്വേഷണങ്ങൾ നടക്കുന്ന ആദ്യ അഞ്ച് ആതിഥേയ നഗരങ്ങൾ മുംബൈ, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ്.

മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലാണ് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. മത്സര ദിവസങ്ങളിൽ ചെന്നൈയിൽ യാത്രക്കാരുടെ എണ്ണം 33 ശതമാനം വർധിച്ചിട്ടുണ്ട്. ലഖ്നൌ 29 ശതമാനം വർദ്ധനവിന് സാക്ഷ്യം വഹിച്ചു, അഹമ്മദാബാദിൽ 14 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഹൈദരാബാദിൽ 20 ശതമാനം വർദ്ധനവുണ്ടായി ” പിറ്റി പറഞ്ഞു.

ബെംഗളൂരുവിനും ന്യൂഡൽഹിക്കും ഇടയിലാണ് ഏറ്റവും കൂടുതൽ റീഡയറക്ടുകൾ നടന്നത്. മുംബൈയിലേയ്ക്കും ന്യൂഡൽഹിയിലേക്കുമുള്ള ബുക്കിംഗിൽ വർദ്ധനവുണ്ടെന്ന് ട്രാവൽ ഏജൻസിയായ സ്കൈസ്കാനറിലെ ട്രാവൽ ആൻഡ് ഡെസ്റ്റിനേഷൻ വിദഗ്ധൻ മോഹിത് ജോഷി അഭിപ്രായപ്പെട്ടു.

ഐപിഎൽ മത്സരങ്ങൾക്കായി മികച്ച യാത്രാ ആസൂത്രണത്തിനുള്ള ചില നിർദ്ദേശങ്ങളും അദ്ദേഹം നൽകി.

‘‘വിമാനങ്ങൾ ബുക്ക് ചെയ്യുമ്പോൾ മടക്കം ബുക്ക് ചെയ്യേണ്ടതില്ല; മികച്ച ഡീൽ ലഭിക്കുന്നതിന് നിങ്ങൾ വിമാനക്കമ്പനികൾ മിക്സ് ചെയ്തു തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു. കുറഞ്ഞ നിരക്കിൽ മറ്റൊരു വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യാൻ പറ്റുമെങ്കിൽ , ആ അവസരം ഉപയോഗിക്കുക “അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സീസൺ ആരംഭിച്ചതോടെ മാർച്ചിൽ വിമാന യാത്രകൾ 46 ശതമാനം വർദ്ധിച്ചതായും”, അദ്ദേഹം കൂട്ടിച്ചേർത്തു..

വർദ്ധിച്ച യാത്രകൾ ഏപ്രിലിൽ ജിഎസ്ടി വരുമാനത്തിലും ഗണ്യമായ വർദ്ധനവിന് കാരണമായിട്ടുണ്ട്.

“കൂടുതൽ ഹോട്ടലുകളും വിമാനങ്ങളും ബുക്ക് ചെയ്യപ്പെടുന്നത് ജിഎസ്ടി വരുമാനം വർധിക്കാൻ കാരണമാണ് “, ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് രാജീവ് മെഹ്റ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments