പ്രശസ്ത സ്പാനിഷ്-ബാഴ്സലോണ ഫുട്ബാള്‍ താരം ജെറാര്‍ഡ് പിക്വെയും കൊളംബിയന്‍ സൂപ്പര്‍ ഗായിക ഷക്കീറയും വേര്‍പിരിഞ്ഞു.
ദാമ്ബത്യ ജീവിതത്തിന് വിരാമമായതായി സംയുക്ത പ്രസ്താവനയില്‍ ഇരുവരും അറിയിച്ചു. 12 വര്‍ഷത്തെ കൂട്ടിനൊടുവിലാണ് 35കാരനായ പിക്വെയും 45കാരിയായ ഷക്കീറയും വേര്‍പിരിയുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.
”ഞങ്ങള്‍ വേര്പിരിഞ്ഞതായുള്ള വാര്‍ത്ത വിഷമത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. ഈ തീരുമാനം ഞങ്ങളുടെ കുട്ടികളുടെ ഭാവി കണക്കിലെടുത്താണ്. ഞങ്ങള്‍ മുന്തിയ പരിഗണന നല്‍കുന്നത് അവര്‍ക്കാണ്. ഞങ്ങളെ മനസിലാക്കിയതിന് നന്ദി.” ഇരുവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
2010ല്‍ ലോകകപ്പും 2012ല്‍ യൂറോ കപ്പും നേടിയ സ്പെയിന് ടീമില്‍ അംഗമായിരുന്ന പിക്വെ, മൂന്നുതവണ ബാഴ്സലോണക്കൊപ്പം ചാമ്ബ്യന്‍സ് ലീഗും നേടിയിട്ടുണ്ട്. മൂന്നു തവണ ഗ്രാമി അവാര്‍ഡ് നേടിയ ഷക്കീറയുടെ 2010ല്‍ ഇറങ്ങിയ ‘വക്കാ വക്കാ’ എന്ന് തുടങ്ങുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഫുട്ബാള്‍ പ്രേമികള്‍ നെഞ്ചേറ്റിയ ഗാനമായിരുന്നു. ഇതില്‍ പിക്വെയും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സമയത്താണ് ഇരുവരും അടുപ്പത്തിലായത്.