Friday, October 18, 2024

HomeSportsടി-20 യില്‍ ജയത്തോടെ ഇന്ത്യന്‍ പടയോട്ടം ; അയര്‍ലന്‍ഡിനെതിരേ എട്ടു വിക്കറ്റ് ജയം

ടി-20 യില്‍ ജയത്തോടെ ഇന്ത്യന്‍ പടയോട്ടം ; അയര്‍ലന്‍ഡിനെതിരേ എട്ടു വിക്കറ്റ് ജയം

spot_img
spot_img

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരേ വിജയത്തോടെ ഇന്ത്യന്‍ കുതിപ്പ് തുടങ്ങി. . ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ എട്ട് വിക്കറ്റിന്റെ വിജയവുമായാണ് ഇന്ത്യ ടി-20 ലോകകപ്പ് തുടക്കം ഗംഭീരമാക്കിയത്.

നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് 16 ഓവറില്‍ 96ന് ഓള്‍ ഔട്ടായി. . ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 52 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍.

ഓപ്പണറായി ഇറങ്ങിയ മുന്‍ ക്യാപ്ടന്‍ വിരാട് കോലിക്ക് ഇന്നലെ തിളങ്ങാനായില്ല. ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ കോലി(ഒന്ന്) മടങ്ങി. മാര്‍ക്ക് അഡെയ്റിന്റെ പന്തില്‍ ബെഞ്ചമിന്‍ വൈറ്റിന് ക്യാച്ച്. തുടര്‍ന്നെത്തിയ റിഷഭ് പന്തിനൊപ്പം ഇന്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 69 റണ്‍സ് കൂട്ടിചേര്‍ത്താണ് രോഹിത് (39) മടങ്ങിയത്. നേരത്തെ, രോഹിത്തിന്റെ കയ്യില്‍ പന്ത് കൊണ്ടിരുന്നു. പിന്നീട് അസ്വസ്ഥത കാണിച്ചതോടെ കളം വിടുകയായിരുന്നു. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ (2) നിരാശപ്പെടുത്തിയെങ്കിലും ശിവം ദുബെയില്‍ (0) കൂട്ടുപിടിച്ച് പന്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. സിക്സടിച്ചാണ് പന്ത് ഇന്ത്യയെ വിജയിപ്പിച്ചത്.

നേരത്തെ, അയര്‍ലന്‍ഡിന് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാന്‍ സാധിച്ചില്ല . ബാറ്റിംഗ് ദുഷ്‌കമായ പിച്ചില്‍ അര്‍ഷ്ദീപ് എറിഞ്ഞ മൂന്നാം ഓവറില്‍ അയര്‍ലന്‍ഡിന് പോള്‍ സ്റ്റെര്‍ലിംഗ് (2), ആന്‍ഡ്ര്യൂ ബാല്‍ബിര്‍നി (5) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഏഴാം ഓവറിലെ അവസാന പന്തില്‍ ലോര്‍കന്‍ ടക്കറേയും (10) അയര്‍ലന്‍ഡിന് നഷ്ടമായി. ഹാരി ടെക്ടര്‍ (4), ക്വേര്‍ടിസ് കാംഫര്‍ (12), ജോര്‍ജ് ഡോക്ക്റെല്‍ (3), ബാരി മക്കാര്‍ത്തി (0), മാര്‍ക് അഡെയ്ര് (3) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

ജോഷ്വ ലിറ്റില്‍ (14), ബെഞ്ചമിന്‍ വൈറ്റ് (1) എന്നിവരെ കൂട്ടുപിടിച്ച് ഗരെത് ഡെലാനി (27) നടത്തിയ പ്രകടനമാണ് അയര്‍ലന്‍ഡിന് അല്‍പമെങ്കിലും ആശ്വാസമായത്. ഡെലാനിയാണ് ടോപ് സ്‌കോറര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments