ടി20 പുരുഷ ലോകകപ്പ് ക്രിക്കറ്റിൽ നാല് മെയ്ഡൻ ഓവറുകളെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി ന്യൂസിലൻഡ് പേസറായ ഫെർഗൂസൺ. പാപുവ ന്യൂ ഗ്വിനിയയ്ക്കെതിരായ മത്സരത്തിലാണ് താരത്തിന്റെ ഈ പ്രകടനം. ട്രിനിഡാഡ് ആൻഡ് ടോബാഗൊയിലെ ബ്രയൻ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എറിഞ്ഞ നാല് ഓവറുകളിലും ഒരു റൺ പോലും വിട്ട് കൊടുക്കാതിരുന്ന ഫെർഗൂസൺ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
ഇതോടെ ടി20 ക്രിക്കറ്റിൽ എറിഞ്ഞ ഓവറിൽ റൺ കൊടുക്കാതെ വിക്കറ്റ് നേടിയവരിൽ രണ്ടാമത്തെയാളെന്ന് നേട്ടവും ഫെർഗൂസൺ സ്വന്തമാക്കി. കനേഡിയൻ സ്കിപ്പറായ സാദ് ബിൻ സഫറാണ് ടി20യുടെ ചരിത്രത്തിൽ ഇത്തരമൊരു നേട്ടം ആദ്യമായി സ്വന്തമാക്കുന്നത്. 2021 ൽ പനാമയ്ക്കതിരെ റൺ വഴങ്ങാതെ സഫർ രണ്ട് വിക്കറ്റുകൾ നേടിയിരുന്നു
മത്സരത്തിൽ ന്യൂസിലൻഡിന്റെ ഇഷ് സോധി, ടിം സൗത്തി, ബോൾട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതവും മിച്ചൽ സാൻ്റ്‌നർ ഒരു വിക്കറ്റും നേടി. ഫെർഗൂസന്റെ പ്രകടനം കൂടിയായപ്പോൾ പാപുവ ന്യൂഗ്വിനിയ 78 റൺസിൽ ഒതുങ്ങി. എന്നാൽ, സൂപ്പർ എട്ടിൽ ഇടം പിടിക്കാതെ ന്യൂസിലൻഡ് പുറത്താവുകയും ചെയ്തു. കൂടാതെ ടീമിലെ മികച്ച പേസർമാരിൽ ഒരാളായ ട്രെന്റ് ബോൾട്ടിന്റെ അവസാന ടി20 മത്സരം കൂടിയായിരുന്നു ഇത്.
ടി20 ക്രിക്കറ്റിലെ ബൗളർമാരുടെ മറ്റ് ചില മികച്ച പ്രകടനങ്ങൾ ഇവയാണ്
- വിക്കറ്റ് / റൺസ് – ബൗളർ – ടീം – എതിർ ടീം – വേദി – വർഷം
- 3/0- ലോക്കി ഫെർഗൂസൺ – ന്യൂസിലാന്റ്- പാപുവ ന്യൂ ഗ്വിനിയ – തരൗബ – 2024
- 3/4- ടിം സൗത്തി- ന്യൂസിലാന്റ്- ഉഗാണ്ട- തരൗബ- 2024
- 2/4- ഫ്രാങ്ക് സുബുഗ- ഉഗാണ്ട- പാപുവ ന്യൂ ഗ്വിനിയ- ഗയാന- 2024
- 4/7- ആൻറിച്ച് നോർട്ട്ജെ- ദക്ഷിണാഫ്രിക്ക- ശ്രീലങ്ക- ന്യൂയോർക്ക്- 2024
- 2/7- ട്രെൻ്റ് ബോൾട്ട്- ന്യൂസിലൻഡ്- ഉഗാണ്ട- തരൗബ- 2024