Wednesday, July 3, 2024

HomeSportsടി20 ലോകകപ്പ് നേടിയതിനു പിന്നാലെ പിച്ചിലെത്തി ക്യാപ്റ്റൻ രോഹിത്ത് മണ്ണു നുണഞ്ഞു; വീഡിയോ വൈറൽ

ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ പിച്ചിലെത്തി ക്യാപ്റ്റൻ രോഹിത്ത് മണ്ണു നുണഞ്ഞു; വീഡിയോ വൈറൽ

spot_img
spot_img

പതിനേഴ് വര്‍ഷം നീണ്ട് നിന്ന് കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടീ20 ലോകകപ്പിൽ മുത്തമിട്ടിരിക്കുകയാണ്. ബാ​ർ​ബ​ഡോ​സി​ലെ​ ​കെ​ൻ​സിം​ഗ്ട​ൺ​ ​ഓ​വ​ൽ​ ​ഗ്രൗണ്ടി​ൽ കരുത്തരായ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഏഴ് റൺ​സി​ന് ​ ​കീ​ഴ​ട​ക്കി​യാ​ണ് നീലപട ട്വ​ന്റി​-20 ക്രി​ക്ക​റ്റി​ൽ​ ​വീ​ണ്ടും​ ​ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ​ത്.

പിന്നീടുള്ള നിമിഷങ്ങൾ സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെയും, സന്തോഷകണ്ണീരിന്റെതുമായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനിടെയില്‍ ടീം ക്യാപ്റ്റൻ രോഹിതിന്റെ വീഡിയോ ആണ് ആരാധകർക്കിടയില്‍ വൈറലാകുന്നത്. മത്സര ശേഷം കെന്‍സിങ്ടണ്‍ ഓവലിലെ പിച്ചില്‍ നിന്ന് മണ്ണെടുത്ത് തിന്നാണ് രോഹിത് തന്റെ ആഘോഷം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഐസിസി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.‘എന്നെന്നും ഓർമ്മിക്കാൻ’ എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

ടോ​സ് ​നേ​ടി​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ 20​ ​ഓ​വ​റി​ൽ​ ഏഴ്​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 176​ ​റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി​ബാറ്റിംഗി​നി​റങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​ എട്ട് വി​ക്കറ്റ് നഷ്ടത്തി​ൽ 169 റൺ​സ് എ​ടു​ക്കാ​നെ​ ​ക​ഴി​ഞ്ഞു​ള്ളൂ. ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഒ​രു​ ​മ​ത്സ​രം​ ​പോ​ലും​ ​തോ​ൽ​ക്കാ​തെ​യാ​ണ് ​ഇ​ന്ത്യ​ ​കി​രീ​ട​ത്തി​ൽ​ ​മു​ത്ത​മി​ട്ട​ത്. ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​തു​ട​ക്ക​ത്തി​ൽ​ ​വി​ക്ക​റ്റു​ക​ൾ​ ​ന​ഷ്ട​മാ​യെ​ങ്കി​ലും കൃ​ത്യ​സ​മ​യ​ത്ത് ​ഫോ​മി​ലേ​ക്ക് ​ഉ​യ​ർ​ന്ന​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(59​ ​പ​ന്തി​ൽ​ 76​)​​​ ​ഇ​ന്ത്യ​ൻ​ ​വി​ജ​യ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ചു.​

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments