Sunday, September 8, 2024

HomeSportsഗുസ്തി താരങ്ങളുടെ കേസ്: ബ്രിജ് ഭൂഷണ്‍ സിംഗിന് സ്ഥിര ജാമ്യം അനുവദിച്ച്‌ കോടതി

ഗുസ്തി താരങ്ങളുടെ കേസ്: ബ്രിജ് ഭൂഷണ്‍ സിംഗിന് സ്ഥിര ജാമ്യം അനുവദിച്ച്‌ കോടതി

spot_img
spot_img

ഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരായ പീഡനക്കേസില്‍ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് സ്ഥിര ജാമ്യം.

ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ഡല്‍ഹി പോലീസ് ബ്രിജ് ഭൂഷണിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തില്ല. ഇതും കൂടി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. അതേസമയം ബ്രിജ് ഭൂഷണ് സ്ഥിര ജാമ്യം നല്‍കുന്നതിനെ ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു.

ബ്രിജ് ഭൂഷണ്‍ വലിയ ബന്ധങ്ങളുള്ള വ്യക്തിയാണെന്നും, സാക്ഷികളെ സ്വാധീനിക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പരാതിക്കാരെയോ സാക്ഷികളെയോ കാണാനോ സ്വാധീനിക്കാനോ പാടില്ലെന്ന് കോടതി പ്രത്യേകം നിര്‍ദേശം നല്‍കണമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments