Sunday, September 8, 2024

HomeSportsകേരള ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

കേരള ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

spot_img
spot_img

കൊ​ച്ചി: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രൊ​ഫ​ഷ​ണൽ ക്രി​ക്ക​റ്റ് ലീ​ഗാ​യ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സിനിമാ സൂപ്പർ താ​രം മോ​ഹ​ൻ​ലാൽ​. സിനിമാ സംഘടനയുടെ ക്രിക്കറ്റ് ലീഗായ സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗി​ൽ കേ​ര​ള ടീ​മി​ന്റെ നാ​യ​ക​നു​മാ​യി​രു​ന്ന മോ​ഹ​ൻ​ലാ​ൽ ബ്രാൻഡ് അംബാസിഡറാകുന്നതോടെ ക്രിക്കറ്റ് ലീഗിന് കൂടുതൽ പ്രചാരം കിട്ടുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്.

‘ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യു​മാ​ണ്​ കെസിഎ​ല്ലി​ന്റെ ഭാ​ഗ​മാ​കു​ന്ന​​ത്. ഒട്ടേറെ മി​ക​ച്ച പ്ര​തി​ഭ​ക​ൾ കേ​രള ക്രി​ക്ക​റ്റി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​വ​ർ​ക്ക് ദേ​ശീ​യ ശ്ര​ദ്ധ​യും അ​തു​വ​ഴി മി​ക​ച്ച അ​വ​സ​ര​ങ്ങ​ളും കൈ​വ​രാ​നു​ള്ള അ​വ​സ​ര​മാ​ണ് ലീ​ഗിലൂ​ടെ ഒ​രു​ങ്ങു​ന്ന​തെ​ന്ന്​ മോ​ഹ​ൻ​ലാ​ൽ വ്യ​ക്ത​മാ​ക്കി.

ഐപിഎൽ മാതൃകയിൽ മലയാളി താരങ്ങൾ ഉൾപ്പെട്ട ആറ് ടീമുകൾ അണിനിരക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസൺ സെപ്റ്റംബർ രണ്ടുമുതൽ 19 വരെ തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. 60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയുമായി രണ്ട് മത്സരങ്ങളാണ് ദിവസവും ഉണ്ടാകുക. ലീഗിന്റെ ഇടവേളയിൽ മലയാളി വനിത ക്രിക്കറ്റ് താരങ്ങൾ അണിനിരക്കുന്ന പ്രദർശന മത്സരവും സംഘടിപ്പിക്കും. തുടർന്നുള്ള വർഷങ്ങളിൽ വനിതകൾക്കും ഇത്തരം പ്രഫഷണൽ ലീഗ് സംഘടിപ്പിക്കുന്നത് കെസിഎയുടെ ആലോചനയിലുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments