Sunday, September 8, 2024

HomeWorldMiddle Eastആദ്യ ഇ-സ്പോർട്സ് ഒളിംപിക്‌സിനു വേദിയാകാൻ സൗദി അറേബ്യ

ആദ്യ ഇ-സ്പോർട്സ് ഒളിംപിക്‌സിനു വേദിയാകാൻ സൗദി അറേബ്യ

spot_img
spot_img

ലോസാൻവീഡിയോ ഗെയിമർമാർക്കും ഇ-സ്പോർട്‌സ് പ്രേമികൾക്കും വീണ്ടും വൻ അവസരം. ഇ-സ്പോർട്‌സ് ലോകകപ്പിന് പിന്നാലെ ഇ-സ്പോർട്സ് ഒളിംപിക്‌സിനും സൗദി അറേബ്യ വേദിയാകും. അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആദ്യ ഇ-സ്പോർട്സ് ഒളിംപിക്‌സ് സൗദിയില്‍ അടുത്ത വര്‍ഷം (2025) നടക്കും. 

നീണ്ട 12 വര്‍ഷക്കാലം ഇ-സ്പോർട്സ് ഒളിംപിക്‌സിന് വേദിയാവാനാണ് സൗദി അറേബ്യയുടെ ദേശീയ ഒളിംപിക് കമ്മിറ്റിയുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ധാരണയിലെത്തിയിരിക്കുന്നത് എന്ന് ഐഒസി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഇ-സ്പോർട്സ് ഒളിംപിക്‌സില്‍ സൗദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഇ-സ്പോര്‍ട്‌സ് രംഗത്ത് അതുല്യമായ വൈദഗ്ധ്യം സൗദിക്കുണ്ട് എന്നും ഐഒസി പ്രസിഡന്‍റ് തോമസ് ബാഷ് പറഞ്ഞു. ഒളിംപിക് മൂല്യങ്ങൾ ബഹുമാനിക്കപ്പെടുന്ന തരത്തില്‍ ലിംഗസമത്വമടക്കം ഉറപ്പാക്കിയാവും ഇ-സ്പോർട്സ് ഒളിംപിക്‌സ് ഗെയിംസ് സംഘടിപ്പിക്കുക. 

ചരിത്രത്തിലെ ആദ്യ ഇ-സ്പോർട്സ് ഒളിംപിക്‌സിന് വേദിയാവുന്ന സൗദിയിലെ നഗരവും തിയതികളും സമയവും യോഗ്യതാ മാനദണ്ഡങ്ങളും തീരുമാനിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വൈകാതെ തുടങ്ങും. ഇ-സ്പോര്‍ട്സ് ഒളിംപിക്‌സിന് എത്ര തുക ചിലവാകും എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്തായാലും ഗെയിമര്‍മാര്‍ക്ക് മുന്നില്‍ വലിയ അവസരമാണ് ഇ-സ്പോര്‍ട്സ് ഒളിംപിക്‌സോടെ തുറക്കുക എന്ന കാര്യത്തില്‍ സംശയമില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments