നീരജ് ചോപ്ര (ജാവലിൻ ത്രോ): പുരുഷന്മാരുടെ ജാവലിൻ ഒളിമ്പിക് ചാമ്പ്യനാണ്. പരിക്കുമായി മല്ലിടുന്നുണ്ടെങ്കിലും, അദ്ദേഹം ഒരു പോരാളിയാണെന്നത് കണക്കിലെടുക്കുമ്പോൾ, സ്വർണ മെഡലിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ലമീരാഭായ് ചാനു (ഭാരദ്വാഹനം): ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളി നേടിയ അവർ ഇത്തവണ സ്വർണമാണ് ലക്ഷ്യമിടുന്നത്.ഇന്ത്യൻ പുരുഷ ഹോക്കി ടീം: 41 വർഷത്തിന് ശേഷം 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീം വെങ്കലം നേടി. ഈ വർഷവും വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക പ്രേമികൾ.
പി വി സിന്ധു (ബാഡ്മിൻ്റൺ): റിയോയിൽ (2016) വെള്ളിയും 2022 ടോക്കിയോയിൽ വെങ്കലവുമായി ഒളിമ്പിക്‌സ് മെഡൽ ജേതാവായ പി വി സിന്ധു 2024 പാരീസിൽ സ്വർണം ലക്ഷ്യമിടുന്നു. (Photo: AP)
പിവി സിന്ധു (ബാഡ്മിൻ്റൺ): റിയോയിൽ (2016) വെള്ളിയും 2022 ടോക്കിയോയിൽ വെങ്കലവുമായി ഒളിമ്പിക്‌സ് മെഡൽ ജേതാവായ പിവി സിന്ധു ഇത്തവണ പാരീസിൽ സ്വർണം ലക്ഷ്യമിടുന്നു.(Photo: PTI)
06
സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും (ബാഡ്മിൻ്റൺ): ബാഡ്മിന്റൺ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരങ്ങളായ ഇവരിൽ ഇന്ത്യക്ക് ഇത്തവണ വലിയ പ്രതീക്ഷയുണ്ട്. ടോക്കിയോയിൽ നിരാശപ്പെടുത്തിയെങ്കിലും പാരീസിൽ ഇവർ മെഡൽ നേടുമെന്നു തന്നെയാണ് പ്രതീക്ഷ. (Photo: PTI)
അദിതി അശോക് (ഗോൾഫ്): കഴിഞ്ഞ വർഷത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഗോൾഫ് താരം വെള്ളി നേടിയിരുന്നു. ഈയിടെ തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള താരം 2024 ൽ മെഡൽ പ്രതീക്ഷയിലാണ്.(Photo: PTI)
08
സിഫ്റ്റ് കൗർ സമ്ര (റൈഫിൾ ഷൂട്ടിംഗ്): വനിതകളുടെ 50 മീറ്റർ റൈഫിളിൽ ലോക റെക്കോർഡ് ഉടമ, എന്നാല്‍ ഇതുവരെ ഒരു ഒളിമ്പിക് മെഡൽ നേടിയിട്ടില്ല. 2024 താരം അത് നേടുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. (Photo: AP)
09
വിനേഷ് ഫോഗട്ട് (ഗുസ്തി): മൂന്ന് തവണ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം. 50 കിലോഗ്രാം വിഭാഗത്തിൽ പരിചയസമ്പത്ത് കുറവാണെങ്കിലും മെഡൽ നേട്ടവുമായി താരം ഞെട്ടിച്ചേക്കാം. (Photo: X/@Phogat_Vinesh)
10
നിഖത് സരീൻ (ബോക്‌സിംഗ്): രണ്ട് തവണ ലോക ചാമ്പ്യനായ താരത്തിൻ്റെ ആദ്യ ഒളിമ്പിക് മത്സരമാണിത്. ഇത്തവണത്തെ മെഡൽ പ്രതീക്ഷയുള്ള താരം (Photo: AP)