Friday, March 14, 2025

HomeSportsഒളിമ്പിക്സ് ജേതാവ് ശ്രീജേഷിന് ഐ.എ.എസ്. നൽകണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ശുപാർശ

ഒളിമ്പിക്സ് ജേതാവ് ശ്രീജേഷിന് ഐ.എ.എസ്. നൽകണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ശുപാർശ

spot_img
spot_img

പാരീസ് ഒളിംപിക്സിൽ രാജ്യത്തിന് വെങ്കല മെഡൽ നേടിത്തന്ന പി.ആർ. ശ്രീജേഷിന് (PR Sreejesh) ഐ.എ.എസ്. നൽകണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ശുപാർശ. പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിൻ ഡയറക്ടർ ആയി സേവനമനുഷ്‌ഠിച്ചു വരികയാണ് ശ്രീജേഷ് ഇപ്പോൾ.

2020 ലണ്ടൻ ഒളിംപിക്സിലും 2024 പാരീസ് ഒളിംപിക്സിലും ഹോക്കിയിൽ ഇന്ത്യയുടെ ഗോൾ വലയം കാത്ത ശ്രീജേഷിന്റെ അചഞ്ചലമായ പ്രകടനം മൂലം, ഈ രണ്ട് ഒളിംപിക്സിലും വെങ്കല മെഡലുകൾ കരസ്ഥമാക്കുകയും മൂന്നു ഏഷ്യൻ ഗെയിംസുകളിൽ രണ്ടു സ്വർണ മെഡലുകളും ഒരു വെങ്കലവും കരസ്ഥമാക്കുകയും ചെയ്തു. രണ്ടു ഒളിംപിക്സിലും മെഡൽ നേടുന്ന ആദ്യ മലയാളിയായ പി.ആർ. ശ്രീജേഷ്, ലോക കായികരംഗത്ത് നമ്മുടെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തുകയുമുണ്ടായി. അഞ്ച്‌ ഏഷ്യൻ ചാംപ്യൻഷിപ് ട്രോഫികളിലായി നാല് സ്വർണ മെഡലും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു.

കായികരംഗത്തെ പി.ആർ. ശ്രീജേഷിന്റെ പ്രകടനത്തിന്റെ അംഗീകാരം എന്ന നിലയിൽ 2015ൽ അർജുന അവാർഡ്, 2017ൽ പത്മശ്രീ പുരസ്‌കാരം, 2021ൽ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്‌കാരം എന്നിവ നൽകി ആദരിക്കുകയുണ്ടായി.

2021, 2022 വർഷങ്ങളിൽ ലോകത്തെ മികച്ച ഗോൾകീപ്പർക്കുള്ള അന്തർദേശീയ ഹോക്കി ഫെഡറേഷന്റെ പുരസ്‌കാരങ്ങളും ലഭിക്കുകയുണ്ടായി. കൂടാതെ 2012, 2016 ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഹോക്കിയിൽ പങ്കെടുത്തിട്ടുണ്ട്.

‘മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളുടെ പെരുമയുമായാണ് പി.ആർ. ശ്രീജേഷിന്റെ ഇതിഹാസ തുല്യമായ കായിക ജീവിതം. ദേശീയ കായിക ഇനമായ ഹോക്കിയിലെ അനധിസാധാരണമായ പ്രകടനത്തിന്റെ അംഗീകാരം എന്ന നിലയിൽ ശ്രീജേഷിന് ഐ.എ.എസ്. നൽകണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments