Sunday, September 8, 2024

HomeSportsഇന്ത്യന്‍ ഷൂട്ടിങ് താരം നമന്‍വീര്‍ സിങിനെ മരിച്ച നിലയില്‍ കണ്ടെത്തി, ആത്മഹത്യയെന്ന് സംശയം

ഇന്ത്യന്‍ ഷൂട്ടിങ് താരം നമന്‍വീര്‍ സിങിനെ മരിച്ച നിലയില്‍ കണ്ടെത്തി, ആത്മഹത്യയെന്ന് സംശയം

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാജ്യാന്തര ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറിനെ (28) മൊഹാലിയിലെ വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.

ഡബിള്‍ ട്രാപ്‌സ് ഷൂട്ടറാണ്. നമന്‍വീറിന്റെ തലയില്‍ വെടിയേറ്റിരുന്നതായി മൊഹാലിയിലെ പൊലീസ് അധികൃതര്‍ സ്ഥിരീകരിച്ചു. ആത്മഹത്യയ്ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും പൊലീസ് പറഞ്ഞു.

നമന്‍വീറിന്റെ കുടുംബാംഗങ്ങളാണു പൊലീസില്‍ വിവരം അറിയിച്ചത്. വീട്ടിലെത്തിയപ്പോള്‍ നമന്‍വീര്‍ മരിച്ച നിലയിലായിരുന്നെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

2015ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ താരമാണ്. പഞ്ചാബ് സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെയാണ് നമന്‍വീര്‍ നേട്ടത്തിലെത്തിയത്. ഒട്ടേറെ ദേശീയ ടൂര്‍ണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്.

2015ല്‍ പോളണ്ടില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments